ഗുവാഹത്തിയില്‍ ഇരട്ട സ്‌ഫോടനം, രണ്ട് പേര്‍ക്ക് പരുക്കേറ്റു

അസമിലെ ഗുവാഹത്തിയില്‍ ഇരട്ട സ്‌ഫോടനം. ഗുവാഹത്തിയിലെ തിരക്കേറിയ ഫാന്‍സി ബസാറിലാണ് സ്‌ഫോടനമുണ്ടായത്. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്നാണ് സംശയിതക്കുന്നത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. തീവ്രത കുറഞ്ഞ ഗ്രനേഡാണ് പൊട്ടിത്തെറിച്ചത്. ഉള്‍ഫ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
ഹിന്ദി സംസാരിക്കുന്നവരെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയത്. ഡിസംബര്‍ ഒന്നിനും ഹിന്ദി സംസാരിക്കുന്നവര്‍ക്ക് നേരെ ഉള്‍ഫ വെടിയുതിര്‍ത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























