ഭീകരതയ്‌ക്കെതിരെ ഇന്റര്‍നെറ്റ് വമ്പന്‍മാര്‍ രംഗത്ത്

ഓണ്‍ലൈനിലൂടെയുള്ള ഭീകരതാ വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ ഇന്റര്‍നെറ്റ് വമ്പന്‍മാര്‍ കൈകോര്‍ക്കുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവരാണ് ഭീകരതയ്‌ക്കെതരായ പേരാട്ടത്തില്‍ ഒന്നിച്ചുനില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനു മുന്നോടിയായി കഴിഞ്ഞയാഴ്ച കലിഫോര്‍ണിയയില്‍ കൂട്ടവെടിവയ്പു നടത്തിയവരെന്നു സംശയിക്കുന്നവരുടെ അക്കൗണ്്ടുകള്‍ ഫേസ്ബുക്ക് നീക്കി. 14 പേരാണു കലിഫോര്‍ണിയ വെടിവയ്പില്‍ മരിച്ചത്. ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാന്‍സ്വ ഒളാന്ദും യൂറോ്യന്‍ കമ്മീഷന്‍ പ്രതിനിധികളും കഴിഞ്ഞ ദിവസം ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ അടക്കമുള്ള ഐടി കമ്പനികളുടെ തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരതയെ തടയാനുള്ള രാജ്യങ്ങളുടെ പ്രവര്‍ത്തനത്തിന് കമ്പനികള്‍ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























