ഉത്തര്‍പ്രദേശില്‍ 28 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ 20കാരന്‍ പീഡിപ്പിച്ചു

28 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ 20കാരന്‍ ഉത്തര്‍പ്രദേശില്‍ പീഡിപ്പിച്ചു. ഇരുപതുകാരനായ നവീന്‍ ജാട്ടവാണ് കുഞ്ഞിനെ പീഡിപ്പിച്ചതായി മാതാപിതാക്കളുടെ പരാതി. വീട്ടിലേക്ക് ആരോ അതിക്രമിച്ചു കയറുകയും കുഞ്ഞിനെ പീഡിപ്പിക്കുകയുമായിരുന്നു എന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നവീനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു. ഇതെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു.
കുഞ്ഞ് രക്തത്തില്‍ കുളിച്ചുകിടക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. തങ്ങള്‍ വീട്ടിലുള്ള സമയത്തായിരുന്നു സംഭവമെന്ന് കുഞ്ഞിന്റെ അമ്മ പറയുന്നത്. ഇതിന് നേരെ വിപരീതമായാണ് കുഞ്ഞിന്റെ അച്ഛന്‍ പറയുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനായി തങ്ങള്‍ പോയപ്പോള്‍ കുഞ്ഞിനെ ആരോ പീഡിപ്പിച്ചുവെന്നാണ് പിതാവിന്റെ മൊഴി. മാതാപിതാക്കളുടെ മൊഴിയില്‍ പോലീസിന് സംശയം തോന്നി തുടങ്ങിയപ്പോഴാണ് കുഞ്ഞ് പീഡിപ്പിക്കപ്പെട്ടുവെന്ന് സംശയിക്കാന്‍ യാതൊരു തെളിവുകളുമില്ലെന്ന് ഡോക്ടറിന്റെ വെളിപ്പടുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























