മണ്ണിടിച്ചില്‍: ചണ്ഡിഗഡ്-മണാലി ദേശീയപാത അടച്ചു

ഹിമാചല്‍ പ്രദേശില്‍ ചണ്ഡിഗഡ്-മണാലി ദേശീയപാത 21 മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചു. മാണ്ഡി ജില്ലയിലെ ഹനോഗി ക്ഷേത്രത്തിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പൊതുമരാമത്ത് അധികൃതരും നാഷണല്‍ ഹൈവെ അധികൃതരും ഗതാഗതം പുനരാരംഭിക്കാനുള്ള പരിശ്രമത്തിലാണ്. ദേശീയപാത അടച്ചതിനെ തുടര്‍ന്ന് മാണ്ഡി-കോട്‌ല-ബജുറ വഴി ഗതാഗതം തിരിച്ചുവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























