ജമ്മുവില്‍ സൈനിക വാഹനത്തിനുനേരെ നടത്തിയ വെടിവെപ്പില്‍ 7 ജവാന്മാര്ക്ക് പരിക്കേറ്റു

ജമ്മുകശ്മീരിലെ അനന്തനാഗ് ജില്ലയില്‍ സി.ആര്‍.ആര്‍.പി.എഫ് വാഹനത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ 7 ജവാന്മാര്ക്ക് പരിക്കേറ്റു. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേയ്ക്ക് പോയ വാഹനവ്യൂഹത്തിനുനേരെയാണ് ആക്രമണമുണ്ടായത്. 53, 179 സി.ആര്‍.പി.എഫ് ബറ്റാലിയനില്‍ ഉള്‍പ്പെടുന്ന ജവാന്‍മാര്‍ക്കാണ് വെടിയേറ്റത്.
പരിക്കേറ്റ ജവാന്‍മാരെ അനന്തനാഗിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സൈനിക യൂണിഫോമിലെത്തിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























