വ്യാജ മദ്യ ദുരന്തം ആവര്‍ത്തിക്കുന്നു, വിജയവാഡയില്‍ വ്യാജമദ്യം കഴിച്ച് അഞ്ച് പേര്‍ മരിച്ചു

ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ വ്യാജ മദ്യം കഴിച്ച് അഞ്ച് പേര്‍ മരിച്ചു. 15 ഓളം പേര്‍ ചികിത്സയിലാണ്. വിജയവാഡയിലെ കൃഷ്ണലങ്കയിലാണു സംഭവം. പ്രദേശത്തെ മദ്യശാലയില്‍നിന്നു മദ്യപിച്ച 20 പേര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മൂന്ന് പേര്‍ സംഭവ സ്ഥലത്തുതന്നെ കുഴഞ്ഞു വീണു മരിച്ചു. ശേഷിക്കുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടു പേര്‍ കൂടി പിന്നീട് മരിക്കുകയായിരുന്നു. ചികിത്സയിലുള്ള ചിലരുടെ നിലയും ഗുരുതരമാണ്.
ചികിത്സയിലുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വ്യാജമദ്യം വിറ്റ മദ്യശാല എക്‌സൈസ്-പോലീസ് സംഘം റെയ്ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























