ഝാര്‍ഖണ്ഡില്‍ ആളില്ലാ ലെവല്‍ക്രോസ് മുറിച്ചു കടന്ന കാറില്‍ ട്രെയിനിടിച്ച് 13 മരണം

ഝാര്‍ഖണ്ഡില്‍ ആളില്ലാ ലെവല്‍ക്രോസ് മുറിച്ചു കടക്കുന്നതിനിടെ കാറില്‍ ട്രെയിനിടിച്ച് അഞ്ച് കുട്ടികളടക്കം 13 പേര്‍ മരിച്ചു.
രാംഖട്ട് ജില്ലയിലെ ഭര്‍ഖുണ്ട റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ലെവല്‍ക്രോസില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. ഹൗറ-ഭോപ്പാല്‍ എക്‌സ് പ്രസ്സാണ് ഇടിച്ചത്.
പത്രാതു പൊലീസ് സ്‌റ്റേഷന്റെ പരിധിയിലാണ് സംഭവം. പൊലീസ് എത്തിയാണ് കാറിനുള്ളില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
ലെവല്‍ ക്രോസില്‍ മുന്നറിയിപ്പ് നല്‍കുന്ന ലൈറ്റ് സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. അപകടത്തെക്കുറിച്ച് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























