70,000 കോടിയുടെ പാക്കേജ്... ബ്രഹ്മോസും ധ്രുവ് കോപ്റ്ററും... ചൈനയ്ക്കും പാക്കിനും താക്കീത്

സൈനിക വിഭാഗങ്ങൾക്ക് ആയുധങ്ങൾ വാങ്ങാൻ ബൃഹത് പദ്ധതിക്ക് അംഗീകാരം. സേന വിഭാഗങ്ങൾക്കായി ആയുധങ്ങൾ വാങ്ങാൻ 70,500 കോടി രൂപയുടെ പദ്ധതിയ്‌ക്കാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷത വഹിച്ച ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സൂപ്പർ സോണിക് മിസൈലുകൾ, പീരങ്കി തോക്കുകൾ, മാരിടൈം ഹെലികോപ്റ്ററുകൾ, ദീർഘ ദൂര പ്രതിരോധ ആയുധങ്ങൾ എന്നിവയുൾപ്പെടെയാകും വാങ്ങുക.
വ്യോമസേനയ്‌ക്ക് ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, കരസേനയ്‌ക്ക് 307 എടിഎജിഎസ് ഹൗവിറ്റ്‌സേഴ്‌സ്, തീരദേശ സേനയ്‌ക്ക് 9 എഎൽഎച്ച് ധ്രുവ് ചോപ്പോഴ്‌സ് എന്നിവയും 60 തദ്ദേശീയ യൂടിലിറ്റി ഹെലികോപ്റ്ററുകളും കരാർ യാഥാർത്ഥ്യമാകുന്നതോടെ ലഭ്യമാകും.
ഇന്ത്യൻ നാവിക സേനയ്‌ക്ക് ബ്രഹ്‌മോസ് മിസൈലുകൾ അടക്കം വിവിധ നാവിക സേനയ്‌ക്ക് ശക്തി ഇലക്ട്രോണിക്ക് വാർ ഫെയർ സംവിധാനങ്ങൾ, ഹെലികോപ്ടറുകൾ അടക്കം ഇതു വഴി ലഭിക്കും. കരസേന, വ്യോമസേന, കോസ്റ്റ് ഗാർഡ് അടക്കം വിഭാഗങ്ങൾക്കും പുതിയ ആയുധ സംവിധാനങ്ങൾ ലഭിക്കും. ആത്മനിർഭർ ഭാരതത്തിനെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഇവയെല്ലാം ഇന്ത്യയിൽ തന്നെയാകും നിർമ്മിക്കുക.
ഇന്ത്യൻ വ്യോമസേനയ്‌ക്ക് വേണ്ടി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡിൽ നിന്നും 32,000 കോടി രൂപയുടെ മെഗാ ഓർഡറിനാണ് കരാറിലേർപ്പെട്ടിരിക്കുന്നത്. ഇതുപ്രകാരം 60 യുഎച്ച് മറൈൻ ചോപ്പേഴ്‌സ് വ്യോമസേനയ്‌ക്ക് ലഭ്യമാകും. നാവികസേനയ്‌ക്ക് വേണ്ടി 56,000 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്.
ബ്രഹ്‌മോസ് മിസൈൽ കൂടാതെ ശക്തി ഇഡബ്ല്യൂ സിസ്റ്റംസ്, യുടിലിറ്റി ഹെലികോപ്‌റ്റേഴ്‌സ് എന്നിവ ഇതുവഴി ലഭിക്കുന്നതാണ്. 200 ബ്രഹ്‌മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകൾ അധികമായും വാങ്ങും. അതിർത്തിയിൽ പ്രതിരോധം ശക്തമാക്കാനാണ് ദീർഘദൂര സ്റ്റാൻഡ്-ഓഫ് ആയുധം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
3,800 കോടി രൂപയ്ക്ക് കോസ്റ്റ് ഗാർഡിന്റെ ഒമ്പത് എഎൽഎച്ച് മാർക്ക് III(ALH Mark-III) ചോപ്പറുകൾ വാങ്ങുന്നതിനും ഡിഎസി അംഗീകാരം നൽകി. 20,000 കോടി രൂപയ്ക്ക് ഫ്രണ്ട്‌ലൈൻ ഡിസ്‌ട്രോയറുകൾക്കും ഫ്രിഗേറ്റുകൾക്കുമായി 225 ബ്രഹ്മോസ് ലോംഗ് റേഞ്ച് മിസൈലുകൾ വാങ്ങുന്നതുമാണ് മറ്റൊരു പ്രധാന പദ്ധതി.
ഈ മിസൈലുകൾ മാക് 2.8 വേഗതയിൽ സഞ്ചരിക്കുന്നു. അതായത് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയുണ്ട്. കര സേനയ്‌ക്ക് വേണ്ടി 8,526 കോടി രൂപയ്ക്ക് 307 എടിഎജിഎസ് ആർട്ടിലറി തോക്കുകളാണ് വാങ്ങുക, മന്ത്രാലയം അംഗീകാരം നൽകി. ഡിആർഡിഒ വികസിപ്പിച്ച ഇവ ഭാരത് ഫോർജും, ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസും ചേർന്നാകും ഉത്പാദിപ്പിക്കുക.
https://www.facebook.com/Malayalivartha