ജമ്മു കാഷ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാഷ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ശ്രീനഗറില്‍നിന്നു 12 കിലോമീറ്റര്‍ അകലെ പാംപോറില്‍ ശ്രീനഗര്‍-ജമ്മു ദേശീയ പാതയിലായിരുന്നു ഏറ്റുമുട്ടല്‍. പിക് അപ് വാനില്‍ സഞ്ചരിക്കുകയായിരുന്ന ഭീകരരുടെ വാഹനം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെത്തുടര്‍ന്ന് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേന നടത്തിയ തിരിച്ചടിയില്‍ രണ്ടു ഭീകരരും കൊല്ലപ്പെട്ടു. അനന്ത്‌നാഗില്‍നിന്നു ഭീകരര്‍ പുറപ്പെട്ടിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പാംപോറില്‍ സൈന്യം സ്ഥാപിച്ച താത്കാലിക ചെക്‌പോയിന്റിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























