മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141 അടിയായി നിലനിര്‍ത്തും, ഇടുക്കി, തേനി ജില്ലാ കളക്ടര്‍മാര്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായി നിലനിര്‍ത്താന്‍ തീരുമാനം. ഇടുക്കി, തേനി ജില്ലാ കളക്ടര്‍മാര്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ഇക്കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ വെള്ളം കേരളത്തിലേക്ക് തുറന്ന് വിടും. പകല്‍ സമയങ്ങളില്‍ ജലം സ്പില്‍വേ വഴി ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിവിടാനാണ് തീരുമാനം.
140 അടിയായി നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് രാവിലെ ഉറപ്പു നല്‍കിയിരുന്നു. അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായതോടെ ഇന്നലെ തന്നെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിവിടാന്‍ തുടങ്ങിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























