സഞ്ജയ് ദത്ത് മാര്‍ച്ചില്‍ ജയില്‍ മോചിതനാകും

1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്ത് അടുത്ത വര്‍ഷം മാര്‍ച്ചില്‍ ജയില്‍മോചിതനാകും. കേസില്‍ അഞ്ചുവര്‍ഷം ശിക്ഷിക്കപ്പെട്ട ദത്തിന്റെ ശിക്ഷ മൂന്നരവര്‍ഷമായി സുപ്രീംകോടതി കുറച്ച് നല്‍കിയിരുന്നു. ടാഡ നിയമപ്രകാരം ചുമത്തിയ കേസുകളില്‍ സഞ്ജയ് ദത്തിനെ കുറ്റവിമുക്തമാക്കിയെങ്കിലും നിയവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വച്ച കേസില്‍ ദത്തിനെ ശക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു ദത്ത്. ഒരാഴ്ചയ്ക്ക് ശേഷം പൂനെയിലെ യെറവാഡാ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. അഞ്ചുവര്‍ഷത്തെ ശിക്ഷയില്‍ 18 മാസം വിചാരണസമയത്ത് അനുഭവിച്ചിരുന്നു. ശേഷിക്കുന്ന 42 മാസത്തെ ശിക്ഷ ഈ മാര്‍ച്ചോടെ അവസാനിക്കും. ഇതിനിടയില്‍ പല തവണ ദത്തിന് പരോള്‍ അനുവദിച്ചത് പല ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ക്കും ഇടയാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























