ദ്വിദിന സന്ദര്‍ശനത്തിനായി സുഷമ സ്വരാജ് പാക്കിസ്ഥാനിലെത്തി

ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാനിലെത്തി. വിദേശകാര്യമന്ത്രിമാരുടെ അഞ്ചാമത് ഉച്ചകോടിയായ ഹാര്‍ട്ട് ഓഫ് ഏഷ്യയില്‍ പങ്കെടുക്കാനാണ് സുഷമ എത്തിയത്. ഇന്ത്യ-പാക് ബന്ധം കൂടുതല്‍ മെച്ചപ്പെടണമെന്ന് സുഷമ സ്വരാജ് പറഞ്ഞു. ഇസ്‌ലാമാബാദില്‍ ഇന്നാണ് ഉച്ചകോടി ആരംഭിക്കുക. ചൊവ്വാഴ്ച പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി സര്‍താജ് അസീസുമായി സുഷമ സ്വരാജ് സംഭാഷണം നടത്തി. അസീസ് നല്‍കിയ വിരുന്നുസല്‍ക്കാരത്തില്‍ പങ്കെടുക്കവേയായിരുന്നു ഇരുവരും അല്‍പസമയം ചര്‍ച്ച നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























