സല്‍മാന്‍ ഖാനെതിരെയുള്ള സാക്ഷി മൊഴി പൂര്‍ണമായും വിശ്വാസ യോഗ്യമല്ലെന്ന് കോടതി

സല്‍മാന്‍ ഖാനെതിരെയുള്ള സാക്ഷി മൊഴി പൂര്‍ണമായും വിശ്വാസ യോഗ്യമല്ലെന്ന് മുംബൈ ഹൈക്കോടതി. സല്‍മാന്‍ഖാന്‍ ഓടിച്ച എസ്.യു.വി മുംബൈയിലെ നടപ്പാതയില്‍ ഉറങ്ങികിടന്നവരുടെ മുകളില്‍ പാഞ്ഞ് കയറി ഒരാള്‍ മരിച്ച സംഭവത്തിലാണ് അദ്ദേഹത്തിനെതിരെയുള്ള സാക്ഷി മൊഴി പൂര്‍ണമായി വിശ്വാസ യോഗ്യമല്ലെന്ന് ഹൈക്കോടതി പറഞ്ഞത്.
സല്‍മാന്‍ ഖാന്റെ അംഗരക്ഷകന്‍ രവീന്ദ്ര പാട്ടീലാണ് സല്‍മാനെതിരെ മൊഴി നല്‍കിയത്. തന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ സല്‍മാന്‍ കുടിച്ചുകൊണ്ട് വാഹനമോടിച്ചു എന്നായിരുന്നു പാട്ടീലിന്റെ മൊഴി. പാട്ടീലിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത കോടതി, പാട്ടീല്‍ അല്ലാതെ മറ്റൊരാളും ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.
സാക്ഷി മൊഴി ഭാഗികമായി വിശ്വാസ യോഗ്യമാണെങ്കില്‍ അത് പുതിയ തെളിവിലൂടെ സ്ഥിരീകരിക്കണമെന്ന് കോടതി പറഞ്ഞു. സാക്ഷിയുടെ മൊഴി സ്വീകരിച്ച സെഷന്‍സ് കോടതിക്ക് തെറ്റ് പറ്റിയതായും ഹൈക്കോടതി ചൂണ്ടികാട്ടി. സല്‍മാനൊപ്പം അന്നു കൂടെയുണ്ടായിരുന്ന ഗായകന്‍ കമാല്‍ ഖാനെ വിസ്തരിക്കണമെന്നും കോടതി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























