മോഡി 14, 15 തീയതികളില്‍ കേരളത്തില്‍, സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മോഡി പങ്കെടുക്കുന്ന പരിപാടികളുടെ അന്തിമ രൂപരേഖയായി

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡിസംബര്‍ 14, 15 തീയതികളില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മോഡി പങ്കെടുക്കുന്ന പരിപാടികളുടെ അന്തിമ രൂപരേഖയായി. ഡിസംബര്‍ 14ന് വൈകുന്നേരം 4.10ന് പ്രത്യേക വ്യോമസേന വിമാനത്തില്‍ മോഡി കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്‌റ്റേഷനില്‍ എത്തിചേരും.
അവിടെ സ്വീകരണത്തിന് ശേഷം 4.15ന് മോഡി ഹെലികോപ്റ്ററില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ സര്‍ക്കാര്‍ കോളേജ് ഗ്രൗണ്ടിലേക്ക് തിരിക്കും. കോളേജ് ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുള്ള ഹെലിപാഡില്‍ പ്രധാനമന്ത്രിയുമായി ഹെലികോപ്റ്റര്‍ 4..45ന് എത്തിച്ചേരും. 4.50ന് തേക്കിന്‍കാട് മൈതാനത്തില്‍ എത്തിച്ചേരുന്ന മോഡി 5 മണിക്ക് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 6.05ന് കൊച്ചിയിലേക്ക് റോഡ് മാര്‍ഗം തിരിച്ച് 7.15ന് കൊച്ചി താജ് മലബാറിലെത്തുന്ന മോഡി രാത്രി അവിടെ തങ്ങും.
15ന് രാവിലെ 8.50ന് ഐഎന്‍എസ് ഗരുഡയില്‍ മോഡി റോഡ് മാര്‍ഗം എത്തിച്ചേരും. തുടര്‍ന്ന് ഒന്‍പത് മണിക്ക് ട്രൈ സര്‍വീസ് ഗാര്‍ഡ് ഓഫ് ഹോണര്‍. തുടര്‍ന്ന് നേവിയുടെ ഹെലികോപ്റ്റര്‍ 9.30ന് ഐഎന്‍എസ് വിക്രമാദിത്യയിലെത്തിച്ചേരുന്ന മോഡി 9.40 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ സംയുക്ത കമാന്‍ഡര്‍മാരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. 1.45ന് ഹെലികോപ്റ്ററില്‍ കൊല്ലം ആശ്രയം മൈതാനത്തേക്ക് തിരിക്കുന്ന അദ്ദേഹം 2.35ന് അവിടെ എത്തിച്ചേരും.
2.45 ന് എസ്എന്‍ കോളേജിലെത്തുന്ന പ്രധാനമന്ത്രി മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിയ അനാച്ഛാദനം ചെയ്യും. 3.30 വരെയാണ് എസ്എന്‍ കോളേജിലെ പരിപാടിയില്‍ മോഡി പങ്കെടുക്കുക. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ 4.05ന് വര്‍ക്കലയില്‍ എത്തുന്ന അദ്ദേഹം 4.15ന് ശിവഗിരി മഠത്തിലെത്തും. ശ്രീനാരായണഗുരുവിന് ആദരങ്ങള്‍ അര്‍പ്പിച്ച് ശേഷം മോഡി മഠത്തില്‍ ചെലവഴിക്കുക. പിന്നീട് 4.50ന് ശംഖുമുഖം വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മോഡി ഡല്‍ഹിയിലേക്ക് മടങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























