ചെന്നൈയില്‍ വീണ്ടും മഴ, ജനജീവിതത്തെ ബാധിച്ചില്ല

രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം ചെന്നൈയില്‍ വീണ്ടും മഴപെയ്തു. മഴ കനക്കാതിരുന്നതിനാല്‍ ജനജീവിതത്തെ ബാധിച്ചില്ല. വ്യാഴാഴ്ചയും ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളില്‍ ഇടവിട്ടുള്ള ചെറിയ മഴയുണ്ടാവുമെന്നും കാലാവസ്ഥാ നിരീക്ഷണനിലയം അധികൃതര്‍ പറഞ്ഞു.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടികളിലേക്ക് സര്‍ക്കാരും സന്നദ്ധ സംഘടനകളും നീങ്ങിത്തുടങ്ങി. പ്രളയ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏകോപിതശ്രമം ആരംഭിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
ചെന്നൈയിലെ ജവാഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ ദുരിതബാധിതരെ സഹായിക്കുന്നതിന് പ്രത്യേക സെല്‍ തുടങ്ങിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ ഓഫീസുമായി ബന്ധപ്പെടാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























