ബര്‍ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

പക്ഷാഘാതത്തെത്തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന സി.പി.ഐ. മുന്‍ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.ബര്‍ദന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയില്ലെന്നു അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം പാര്‍ട്ടി നേതാവ് അതുല്‍ അഞ്ജന്‍ അറിയിച്ചു. 92 വയസുകാരനായ ബര്‍ദനെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ജി.ബി. പന്ത്് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, ബര്‍ദാന് ആദാരഞ്ജലികളര്‍പ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വിറ്റര്‍ പോസ്റ്റ് ചെയ്തു. അബദ്ധം മനസിലാക്കിയ മമത പിന്നീട് ട്വീറ്റ് പിന്‍വലിച്ചു. മമത ബാനര്‍ജിയുടെ ട്വീറ്റ് ദേശീയ മാധ്യമങ്ങള്‍ റീട്വീറ്റ് ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























