പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ചാരന്മാരെന്നു സംശയം: ജോധ്പൂരില്‍ നിന്ന് രണ്ടുപേര്‍ അറസ്റ്റില്‍

രാജസ്ഥാനിലെ ജോധ്പൂരില്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ചാരന്മാരെന്നു സംശയിച്ച് ഇന്നലെ രണ്ടു പേരെ നിന്നു സിഐഡി അറസ്റ്റില്‍. ഇമാമുദ്ദീന്‍ (55), ഡീന്‍ മുഹമ്മദ് (55)എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ ടാഡാ കോടതി ഇവരെ പ്രതി ചേര്‍ത്തിരുന്നു. ഇന്ത്യന്‍ സൈന്യം കുറേ നാളുകളായി ഇരുവരെയും നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെയും മുംബൈയില്‍ നിന്ന് ഒരു ഐഎസ്‌ഐ ചാരനെ അറസ്റ്റ് ചെയ്തിരുന്നു. അതിര്‍ത്തി രക്ഷാ സേനയിലെ(ബിഎസ്എഫ്) ജവാനെ ഉള്‍പ്പെടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന രേഖകള്‍ ഏജന്റ് മുഖേന പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് കൈമാറിയതിന് നേരത്തെ അറസ്റ്റ് ചെയ്‌രുന്നു. ഇവരുടെ കൂട്ടാളികള്‍ക്കായി പൊലീസ് ഡല്‍ഹിയിലും കശ്മീരിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും റെയിടുകള്‍ നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























