ഇനി സ്ലീപ്പര്‍കോച്ചില്‍ കുട്ടികള്‍ക്ക് യാത്രാസൗജന്യമില്ല; ദീര്‍ഘദൂര യാത്ര നടത്തുമ്പോള്‍ കുട്ടികള്‍ക്ക് ലഭിച്ചിരുന്ന പകുതി ചാര്‍ജ് ആനുകൂല്യം ഇനി ലഭിക്കില്ലെന്ന് റെയില്‍വേ

ട്രെയിന്‍ യാത്രയിലെ സേവനങ്ങളും സൗജന്യങ്ങളും വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ സ്ലീപ്പര്‍കോച്ചിലെ യാത്രാസൗജന്യവും എടുത്തുകളയുന്നു. ദീര്‍ഘദൂര യാത്ര നടത്തുമ്പോള്‍ കുട്ടികള്‍ക്ക് ലഭിച്ചിരുന്ന പകുതിചാര്‍ജ് ആനുകൂല്യം ഇനി ലഭിക്കില്ല. ഏപ്രില്‍മാസത്തെ റെയില്‍വേ റിസര്‍വേഷന്‍മുതല്‍ ഈ ആനുകൂല്യം നല്‍കേണ്ടെന്നാണ് റെയില്‍വേയുടെ തീരുമാനം. ഇപ്പോള്‍ ഏപ്രിലിലെ റിസര്‍വേഷനാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ചുമുതല്‍ 12 വരെ വയസ്സുള്ളവര്‍ക്കാണ് സൗജന്യം ലഭിച്ചിരുന്നത്. 200 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്കുമാത്രമേ റിസര്‍വേഷന്‍ ലഭിക്കൂ.
അതിലെ കുട്ടികളുടെ യാത്രയ്ക്ക് നല്‍കുന്ന റെയില്‍വേയുടെ സൗജന്യമാണ് നഷ്ടത്തിന്റെ പേരില്‍ നിര്‍ത്തലാക്കുക. അതേസമയം, മറ്റ് സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കുള്ള സൗജന്യം നിര്‍ത്തലാക്കുന്നില്ലെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു. ഡല്‍ഹി തുടങ്ങിയ ദീര്‍ഘദൂരയാത്രയ്ക്ക് വന്‍തുകയാണ് യാത്രാക്കൂലിയിനത്തില്‍ നല്‍കേണ്ടത്. ഇതില്‍ കുട്ടികള്‍ക്ക് സൗജന്യം നല്‍കുമ്പോള്‍ റെയില്‍വേയ്ക്ക് വലിയ സാമ്പത്തികനഷ്ടമുണ്ടാകുന്നതായാണ് വിലയിരുത്തുന്നത്. യാത്രായിളവ് നിര്‍ത്തലാക്കുന്നതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























