അരുണാചല്‍പ്രദേശില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ സൈനികന്റെ മൃതദേഹം കണ്ടെത്തി... വിദഗ്ധ ഉപകരണങ്ങളുമായി ഒന്നിലധികം സംഘങ്ങള്‍ നാല് ദിവസമായി നടത്തിയ വന്‍ തിരച്ചിലിന് ശേഷമാണ് കണ്ടെത്തിയത്

അരുണാചല്‍പ്രദേശില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ സൈനികന്റെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരി സ്വദേശിയായ സുബേദാര്‍ എ.എസ്. ധഗാലെയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
തവാങ്ങിലാണ് അപകടം നടന്നത്. മണ്ണിടിച്ചില്‍ നടന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുണ്ടായിരുന്ന മറ്റ് സൈനികര്‍ രക്ഷപെട്ടുവെങ്കിലും സുബേദാര്‍ ധഗാലെ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു.
വിദഗ്ധ ഉപകരണങ്ങളുമായി ഒന്നിലധികം സംഘങ്ങള്‍ നാല് ദിവസമായി നടത്തിയ വന്‍ തിരച്ചിലിന് ശേഷമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ധഗാലെയ്ക്ക് ഭാര്യയും രണ്ടുമക്കളുമുണ്ട്.
"
https://www.facebook.com/Malayalivartha