ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയില്‍ ബീഫ് ഫെസ്റ്റ് നടത്താന്‍ പോലീസ് അനുവദിച്ചില്ല

ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയില്‍ ഇന്നു രാവിലെ നടത്താനിരുന്ന ബീഫ് ഫെസ്റ്റ് പോലീസ് തടഞ്ഞു. സംഘാടകരും ബിജെപി എംഎല്‍എയും ഉള്‍പ്പെടെ 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാമ്പസില്‍ വന്‍ പോലീസ് സംഘം എത്തിയതോടെ നിരോധനാജ്ഞയുടെ പ്രതീതിയായി.ഹ
പശുക്കളെ രക്ഷിക്കാന്‍ ആരെകൊല്ലാനും തയാറാണെന്നും ബീഫ് ഫെസ്റ്റ് തടയുമെന്നും പ്രഖ്യാപിച്ച ബിജെപി എംഎല്‍എ രാജ സിംഗിനെയാണ് രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്. മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഒസ്മാനിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നേരത്തേ അറിയിച്ചിരുന്നു.
അതേസമയം, പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്താന്‍ മറ്റൊരു സംഘവും രംഗത്തെത്തിയിരുന്നു. യാതൊരു കാരണവശാലും ഒരു ഫെസ്റ്റും കാമ്പസില്‍ നടത്താന്‍ അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കാമ്പസില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























