തുടര്‍ച്ചയായി പാര്‍ലമെന്റ് തടസപ്പെടുന്നതില്‍ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രി

തുടര്‍ച്ചയായി പാര്‍ലമെന്റ് തടസപ്പെടുന്നതില്‍ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. പാര്‍ലമെന്റ് തടസപ്പെടുന്നതില്‍ ഏറെ ദുഃഖമുണ്ടെന്ന് മോഡി പറഞ്ഞു. തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിക്കുന്നതിനാല്‍ ജിഎസ്ടി ഉള്‍പ്പെടെയുള്ള സുപ്രധാന ബില്ലുകള്‍ പാസാക്കുന്നത് വൈകുന്നതായി മോഡി പറഞ്ഞു.
തന്റെ ഇന്ത്യാ വികസന പദ്ധതി കൂട്ടായ പ്രവര്‍ത്തനമാണെന്നും തങ്ങളോരോരുത്തരും അതില്‍ പങ്കാളികളാണെന്ന തോന്നല്‍ എല്ലാവര്‍ക്കും ഉണ്ടാകണണെന്നും മോദി പറഞ്ഞു. നാഷന്‍ണല്‍ ഹെരാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























