മോഡി നിതീഷ് കുമാറുമായി കൂടിക്കാഴ്ച്ച നടത്തി

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്്ടു. ബിഹാര്‍ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. രാഷ്്ട്രപതി പ്രണാബ് മുഖര്‍ജിയുമായും നിതീഷ് കൂടിക്കാഴ്ച നടത്തി. അഞ്ചാം തവണയും ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ നിതീഷ് കുമാറിനെ രാഷ്്ട്രപതി അഭിനന്ദിച്ചു.
കൂടിക്കാഴ്ചയ്ക്കു പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലെന്ന് നിതീഷ് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. നവംബര്‍ 20ന് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത ശേഷം ആദ്യമായാണ് നിതീഷ് തലസ്ഥാനത്തെത്തുന്നത്.
എന്‍സിപി നേതാവ് ശരത് പവാറിന്റെ 75-ാം ജന്‍മദിന ആഘോഷങ്ങളിലും നിതീഷ് പങ്കെടുക്കുന്നുണ്്ട്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തെ തൂത്തെറിഞ്ഞാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























