ഐഎസ് ബന്ധം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അറസ്റ്റില്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ പാകിസ്ഥാന്‍ ചാര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ബന്ധത്തിന്റെ പേരില്‍ പൊലീസ് വലയില്‍. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നിന്നുള്ള സിറാസുദ്ദീനാണ് ജയ്പുരില്‍ അറസ്റ്റിലായത്. സിറാസുദ്ദീന്‍ ഇന്ത്യയില്‍ നിന്ന് യുവാക്കളെ ഐ.എസില്‍ ചേരാന്‍ സഹായിച്ചുവെന്നും, ഔദ്യോഗിക രഹസ്യങ്ങള്‍ ഐ.എസിന് ചോര്‍ത്തിയ നല്‍കിയെന്നുമുള്ള കാരണത്തെത്തുടര്‍ന്നാണ് അറസ്റ്റ്. സിറാസുദ്ദീന്‍ വാട്ടസ്ആപ്പിലും ഫെയ്‌സ്ബുക്കിലും ഐ.എസില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായും, ഐ.എസിന്റെ ഓണ്‍ലൈന്‍ മാസിക പതിവായി ഡൗണ്‍ലോഡ് ചെയ്തിരുന്നതായി തീവ്രവാദ വിരുദ്ധ സേനാ എ.ഡി.ജി.പി അലോക് ത്രിപാഠി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























