അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം

ടെലിവിഷന്‍ ചാനലുകളില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു. സ്ത്രീകളെ ദുര്‍ മന്ത്രവാദിനികളായി ചിത്രീകരിക്കുന്ന പരിപാടികള്‍ െ്രെപം ടൈമില്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് സംപ്രേക്ഷകരുടെ നിയന്ത്രണ ബോഡിയായ ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലയിന്റ് കൗണ്‍സില്‍ (ബി.സി.സി.സി.) ചാനലുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പ്രേക്ഷകരുടെ പരാതിയെ തുടര്‍ന്നാണ് ബി.സി.സി.സിയുടെ നടപടി.
കന്നഡ ചാനലുകളിലെ ജ്യോതിഷ പരിപാടികള്‍ നിരോധിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിനു പിന്നാലെയാണ് ബി.സി.സി.സിയുടെ നിര്‍ദേശം എത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് സീ, കളേഴ്‌സ്, സണ്‍ ടിവി, മാ ടിവി എന്നീ ചാനലുകള്‍ക്ക് ബി.സി.സി.സി നോട്ടീസ് അയച്ചു. എന്നാല്‍ ജ്യോതിഷ പരിപാടികളെ കുറിച്ച് സമിതി നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. ഇക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യുമെന്ന് ബി.സി.സി.സി അറിയിച്ചു.
ചാനലുകളുടെ സംപ്രേക്ഷണാവകാശത്തെ മാനിക്കുന്നുവെന്നും എന്നാല്‍ മന്ത്രവാദിനികളായി ചിത്രീകരിക്കുന്നതും അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതുമായ പരിപാടികള്‍ നിയന്ത്രിക്കാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും ബി.സി.സി.സി. വ്യക്തമാക്കി. പരിപാടിയില്‍ ഇത്തരം ഉള്ളടക്കം അ്യാവശ്യമായ ഘട്ടത്തില്‍ കൃത്യമായ മുന്നറിയിപ്പോടു കൂടിയാവണം സം്രേപക്ഷണം ചെയ്യേണ്ടതെന്നും സമിതി ചാനലുകള്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























