കാമുകന്‍ റോഡപകടത്തില്‍ മരിച്ചു മനംനൊന്ത യുവതി പത്താം നിലയില്‍നിന്ന് ചാടി മരിച്ചു

കാമുകന്‍ റോഡപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത യുവതി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ബംഗലൂരുവിലെ എംജി റോഡിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പൂജ എന്ന 24 കാരിയാണ് മരിച്ചത്. പത്താം നിലയിലുള്ള ഓഫീസില്‍ നിന്നും താഴേക്ക് ചാടിയാണ് യുവതി മരിച്ചത്. പൂജയുടെ കാമുകനായിരുന്ന ചരണ്‍ കഴിഞ്ഞ ദിവസം റോഡപകടത്തില്‍ മരിച്ചിരുന്നു.
ചരണിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പങ്കെടുത്ത ശേഷം സഹപ്രവര്‍ത്തകരുടെ അടുത്ത് നിന്നും പോയ പൂജ കെട്ടിടത്തില്‍ നിന്നും ചാടുകയായിരുന്നു. പൂജയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മാതാപിതാക്കളോട് മാപ്പ് ചോദിക്കുന്നതായും ചരണില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്നും കത്തില്‍ എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൂട്ടുകാര്‍ക്കൊപ്പം നന്ദി ഹില്‍സിലേക്ക് പിക്‌നിക്കിന് പോകുമ്പോഴാണ് ചരണ്‍ മരിച്ചത്. ബെല്ലാരി റോഡില്‍ വെച്ചായിരുന്നു അപകടം. ഈ സംഭവത്തിന് ശേഷം പൂജ വിഷാദത്തിലായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പൊലീസിനെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























