ഒരു സെല്‍ഫിക്കും ഒരു ഷെയിക് ഹാന്‍ഡിനും 10 രൂപ

ഒപ്പം നിന്ന് ഒരു സെല്‍ഫിയെടുക്കുന്നതിനും ഒരു ഷെയിക് ഹാന്‍ഡിനും രൂപ വാങ്ങുന്നത് പുതിയ സംഭവമല്ല. എന്നാല്‍ ഒരു മന്ത്രി ഇങ്ങനെ പണം വാങ്ങുന്നത് പുതിയ സംഭവമാണ്. ഒപ്പംനിന്ന് സെല്‍ഫിയെടുക്കുന്നതിനും ഒരു ഷെയിക് ഹാന്‍ഡിനും 10 രൂപ ഫീസ് പ്രഖ്യാപിച്ച മധ്യപ്രദേശ് ഭക്ഷ്യവകുപ്പ് മന്ത്രി വിജയ് ഷായുടെ നടപടി വിവാദമാകുന്നു. വാഗ്ദാനത്തിന് എതിരെ പ്രതിഷേധം ശക്തമായതോടെ പിതാവിന്റെ പേരിലുള്ള ട്രസ്റ്റിന് ഫണ്ട് സമാഹരിക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് ബി.ജെ.പി നേതാവുകൂടിയായ മന്ത്രി നല്‍കിയ വിശദീകരണം.
ക്യൂന്‍ എലിസബത്തില്‍നിന്നാണ് താന്‍ ഇത്തരമൊരു ആശയം കണ്ടെത്തിയതെന്ന് മന്ത്രി പറയുന്നു. ക്യൂന്‍ എലിസബത്തിന്റെ ഒരു ഷെയിക് ഹാന്‍ഡിന് ഒരു ലക്ഷം രൂപ വില നിശ്ചയിച്ചപ്പോള്‍ വാഗ്ദാനം സ്വീകരിക്കാന്‍ മന്ത്രി തയ്യാറായിരുന്നു. ബ്രിട്ടണ്‍ സന്ദര്‍ശനത്തിന് ഇടയില്‍ ഒരു ലക്ഷം രൂപ പണമടഞ്ഞ് വിജയ് ഷാ എലിസബത്തുമായി ഹസ്തദാനം നടത്തുകയും ചെയ്തിരുന്നു. ഷാ വിലകുറഞ്ഞ പ്രശസ്തി സ്വന്തമാക്കാനുള്ള ശ്രമത്തിലാണെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് പരിഹസിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























