ആംബുലന്‍സ് തീപിടിച്ച് ഒരു ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു

ആംബുലന്‍സിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരു ദിവസം പ്രായമുള്ള നവജാത ശിശു വെന്തു മരിച്ചു. താനെയിലാണ് സംഭവം. വ്യാഴാഴ്ച ജനിച്ച കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് സംഭവം. ആംബുലന്‍സിലെ സി.എന്‍.ജി കിറ്റ് പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന യാത്ര ചെയ്തിരുന്ന ഒരു ഡോക്ടര്‍ക്കും നേഴ്‌സിനും ഗുരുതരമായി പരുക്കേറ്റു.
പ്രസവത്തെ തുടര്‍ന്ന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന നവജാത ശിശുവിനെ ബോംബെയിലെ ഒരു സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ആംബുലന്‍സ് പുറപ്പെടാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഓക്‌സിജന്‍ സിലിണ്ടറില്‍ നിന്ന് ചെറിയ തീപ്പൊരി പടരുകയും തുടര്‍ന്ന് സി.എന്‍.ജി കിറ്റ് പൊട്ടിത്തെറിക്കുകയുമായിരുന്നു.
സ്‌ഫോടനത്തില്‍ ആംബുലന്‍സ് പൂര്‍ണ്ണമായും കത്തിനശിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ആംബുലന്‍സിനും തീപിടിച്ചു. മരണപ്പെട്ട നവജാത ശിശുവിന്റെ കുടുംബാംഗങ്ങള്‍ ആംബുലന്‍സില്‍ കയറുന്നതിന് തൊട്ടു മുമ്പാണ് സ്‌ഫോടനം നടന്നത്. അതുകൊണ്ടു തന്നെ കുടുംബാംഗങ്ങള്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























