ഐഐടി ഖരഗ്പുരില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നല്‍കി

ഐഐടി ഖരഗ്പുരില്‍ നടന്ന കാമ്പസ് ഇന്റര്‍വ്യൂവില്‍ ആയിരത്തോളം വിദ്യാര്‍ഥികളെ വിവിധ കമ്പനികളും സംരംഭകരും ജോലിക്കായി എടുത്തു. പ്ലേസ്‌മെന്റിന്റെ ആദ്യഘട്ടത്തിലാണ് ഇത്രയും പേര്‍ക്കു ജോലി ലഭിച്ചത്. ഡിസംബര്‍ ഒന്നിനാരംഭിച്ച പ്ലേസ്‌മെന്റില്‍ എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ് ആന്‍ഡ് ഹുമെന്‍ റിസോഴ്‌സസ് വിഭാഗങ്ങളിലെ 1,100 ലധികം വിദ്യാര്‍ഥികള്‍ക്കാണു ജോലി ലഭിച്ചത്.
കഴിഞ്ഞ വര്‍ഷവും ഐഐടി ഖരഗ്പുരില്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ക്കു ജോലി ലഭിച്ചിരുന്നു. എന്നാല്‍ അന്ന് ഈ നാഴികകല്ല് പിന്നിടാന്‍ 20 ദിവസമെടുത്തപ്പോള്‍ ഇത്തവണ 10 ദിവസത്തിനുള്ളില്‍ നേട്ടം കൈവരിച്ചു. ഈ വര്‍ഷം കാമ്പസ് ഇന്റര്‍വ്യൂവിനായി കൂടുതല്‍ കമ്പനികളും സംരംഭകരും എത്തിയതോടെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേര്‍ക്കു ജോലി ലഭിക്കുകയായിരുന്നെന്നു ഐഐടി അധികൃതര്‍ പറഞ്ഞു.
പ്ലേസ്‌മെന്റിന്റെ രണ്ടാംഘട്ടത്തില്‍ ബ്ലാക്ക്‌റോക്ക്, കോള്‍ ഇന്ത്യ, ലാര്‍സെന്‍ ആന്‍ഡ് ടെര്‍ബോ, കാപ്‌ജെമിനി തുടങ്ങിയ കമ്പനികളാണ് ഇന്റര്‍വ്യൂ ചെയ്യാനെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























