പാക്കിസ്ഥാന്‍ ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

അണ്വായുധ പോര്‍മുന വഹിക്കാവുന്ന ഷഹീന്‍-3 ഇനത്തിലുള്ള ബാലിസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചു. 2,750 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്. അജ്ഞാത കേന്ദ്രത്തില്‍ നിന്നു അറബികടലിലേക്കായിരുന്നു പരീക്ഷണം. നിരവധി ഇന്ത്യന്‍ നഗരങ്ങള്‍ ഈ മിസൈലിന്റെ പരിധിയില്‍ വരും. നേരത്തെ, 900 കിലോ മീറ്റര്‍ ദൂരപരിധിയുള്ള ഷഹീന്‍-1, 1500 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഷഹീന്‍-2 ഇനങ്ങളിലുള്ള ആണവ മിസൈലുകള്‍ പാക്കിസ്ഥാന്‍ പരീക്ഷിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























