ജപ്പാന്‍ പ്രധാനമന്ത്രി മോഡിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും

ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ഇന്തോ-ജപ്പാന്‍ നയതന്ത്ര ചര്‍ച്ചകളില്‍ കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും നടത്തിയ നിക്ഷേപങ്ങളെകുറിച്ച് ഇരു പ്രധാനമന്ത്രിമാരും വിലയിരുത്തും.
ചര്‍ച്ചയ്ക്ക് ശേഷം അബെ, മോദിയുടെ മണ്ഡലമായ വാരണാസി സന്ദര്‍ശിക്കും. വാരണാസിയെ സ്മാര്‍ട്ട് സിറ്റിയായി ഉയര്‍ത്തുന്നത് ജപ്പാന്റെ സഹായത്തോടെയാണ്. ഇരു നേതാക്കളേയും സ്വാഗതം ചെയ്യുന്നതിനായി വാരണാസി നഗരം ഒരുങ്ങി കഴിഞ്ഞു. വൈകിട്ട് ഡല്‍ഹിയിലേക്കു മടങ്ങിയെത്തുന്ന അബെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും ബിസിനസ് പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.
അബെയുടെ ത്രിദിന സന്ദര്‍ശനത്തില്‍ മുംബൈ-അഹമ്മദാബാദ് പാതയില്‍ നിര്‍മിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് സൂചന. ലോകത്തിലെ ഏറ്റവും ചിലവുകുറഞ്ഞ അതിവേഗ ട്രെയിന്‍ സര്‍വീസ് പദ്ധതിയാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























