മാഗി നൂഡില്‍സ് നിരോധനം: സുപ്രീംകോടതി വിശദീകരണം തേടി

നെസ്ലെയുടെ മാഗി നൂഡില്‍സിന്റെ നിരോധനം റദ്ദാക്കിയ മുംബൈ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് ഭക്ഷ്യസുരക്ഷാ അതോറിറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍, നെസ്ലെ ഇന്ത്യ എന്നിവരില്‍നിന്ന് സുപ്രീംകോടതി വിശദീകരണം തേടി. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ജനവരി 13ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി. പന്ത് എന്നിവര്‍ പരിഗണിക്കും.
പുതിയ പരിശോധന നടത്തുന്നതിന് നെസ്ലെ കമ്പനിതന്നെ നിര്‍ദേശിച്ച ലബോറട്ടറികളാണ് ഹൈക്കോടതി അനുവദിച്ചതെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇത് അതോറിറ്റി നിയമപ്രകാരമുള്ള പരിശോധനയ്ക്ക് വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.
പരിശോധനയ്ക്ക് നല്‍കേണ്ട സാമ്പിളുകള്‍ തിരഞ്ഞെടുക്കാനും കമ്പനിക്ക് അനുമതി നല്‍കിയ ഹൈക്കോടതിയുടെ നടപടി പിഴച്ചതാണെന്നും അതോറിറ്റി വ്യക്തമാക്കി. നെസ്ലെയുടെ ഒമ്പതു ഉത്പന്നങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ നിരോധനം ആഗസ്ത് 13നാണ് മുംബൈ ഹൈക്കോടതി പിന്‍വലിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























