മുസ്ലിം സമുദായത്തെ പിന്തുണയ്ക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് പിന്നാലെ മുസ്‌ലിം സമുദായത്തിന് പിന്തുണയുമായി ഗൂഗിള്‍ സിഇഒയും ഇന്ത്യന്‍ വംശജയനുമായ സുന്ദര്‍ പിച്ചൈയും രംഗത്ത്. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലീം വിരുദ്ധ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുസ്ലിം സമുദായത്തിന് പിന്തുണയുമായി പിച്ചൈ എത്തിയത്.
ഭയം നമ്മുടെ മൂല്യങ്ങളെ പരാജയപ്പെടുത്താന്‍ അനുവദിക്കരുതെന്നാണ് പിച്ചൈ പറയുന്നത്. യുഎസിലും ലോകത്തെങ്ങുമുള്ള മുസ്ലീം ന്യൂനപക്ഷങ്ങളെ നമ്മള്‍ പിന്തുണ്ക്കണം. അമേരിക്കയാണെന്നത് അന്നും ഇന്നും കുടിയേറ്റക്കാരുടെ രാജ്യമാണെന്നും പച്ചൈ തന്റെ ബ്ലോഗില്‍ കുറിച്ചു.
നിങ്ങള്‍ ഒരു കമ്പനി നടത്തുകയാണെങ്കിലും ഒരു രാജ്യം ഭരിക്കുകയാണെങ്കിലും സംവാദത്തിന് തയാറാകണം. വിവിധ തരത്തിലുള്ള ആളുകളുടെ മിശ്രരൂപമാണ് ഇങ്ങനെ രൂപപ്പെടുക. പല തരത്തിലുള്ള നലല് അഭിപ്രായങ്ങളും ഉയരും, പലരും എതിരഭിപ്രായം ഉന്നയിക്കും, നല്ല ചര്‍ച്ചകള്‍ നടക്കുമെന്നും നല്ല തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും പച്ചൈ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























