രാഹുല്‍ ഗാന്ധി നുണപറയുന്ന യന്ത്രമാണെന്ന് ബിജെപി

രാഹുല്‍ ഗാന്ധി നുണപറയുന്ന യന്ത്രമാണെന്ന് ബിജെപി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതിനുപകരം വസ്തുതകള്‍ വെളിപ്പെടുത്തണം. ജനങ്ങളുടെ വികസനത്തിനു തടസം നില്‍ക്കുന്നതിന് കോണ്‍ഗ്രസ് മാപ്പു പറയണം. പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം കോണ്‍ഗ്രസിനെ ജനങ്ങളുടെ മുന്നില്‍ തുറന്നു കാട്ടുമെന്നും ബിജെപി സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞു. ഇതിനുള്ള വിശദാംശങ്ങള്‍ പാര്‍ട്ടി ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ പതിനെട്ടു മാസത്തിനുള്ളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണി ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാജ്യത്തെ മോശം രാഷ്ട്രീയം മാത്രമേ നടത്തിയിട്ടുള്ളു. ഇരുവരും നാഷണല്‍ ഹെറാള്‍ഡ് കേസിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുകയാണ്. രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചതിന് ഇരുവരും മാപ്പു പറയേണ്ടിവരുമെന്നും ശര്‍മ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























