പവാറിന്റെ മരുമകനെ മോദി തൂക്കി; ഞെട്ടൽ! പടിയിറങ്ങിയതല്ല, ഇറക്കിയത്! 6 പതിറ്റാണ്ട് കാലം അസ്തമിച്ചു... ഓപ്പറേഷൻ താമര സക്സ്സ്... പിന്‍ഗാമി ആരെന്നതില്‍ സസ്‌പെന്‍സ്

ശരത് പവാർ എൻസിപി അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞു എന്ന വാർത്ത നേതാക്കൾ ഞെട്ടലോടെയാണ് ശ്രവിച്ചത്. അജിത് പവാർ ബി.ജെ.പിയുമായി അടുക്കുന്നു എന്ന വാർത്തകൾക്കിടെയാണ് പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. മുംബയിൽ ആത്മകഥ 'ലോക് മസെ സംഗതി'യുടെ രണ്ടാം ഭാഗത്തിന്റെ പ്രകാശന ചടങ്ങിലാണ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. എന്നാൽ, സജീവ രാഷ്ട്രീയം വിടില്ലെന്നും പൊതു പരിപാടികളിലും യോഗങ്ങളിലും പങ്കെടുക്കുന്നത് തുടരുമെന്നും പവാർ പറഞ്ഞു.
'എൻ.സി.പിയുടെ അധ്യക്ഷ സ്ഥാനം ഞാൻ ഒഴിയുന്നു. ഇനി ഒരിക്കലും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഇനി മൂന്ന് വർഷം കൂടി രാജ്യസഭാ കാലാവധി ബാക്കിയുണ്ട്. ഈ മൂന്ന് വർഷത്തിൽ സംസ്ഥാനത്തേയും രാജ്യത്തേയും ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ശ്രദ്ധയൂന്നും. അധിക ചുമതലകളൊന്നും തന്നെ ഏറ്റെടുക്കില്ല. അധ്യക്ഷ പദവിയിൽ നിന്നാണ് ഒഴിയുന്നത്, പൊതുജീവിതം അവസാനിപ്പിക്കില്ല' - പവാർ പറഞ്ഞു.
പുതിയ അദ്ധ്യക്ഷൻ ആര് എന്നത് സുപ്രിയ സുലെ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ, അനിൽ ദേശ്മുഖ് തുടങ്ങിയ മുതിർന്ന നേതാക്കളടങ്ങിയ സമിതി തീരുമാനിക്കും. 1960 മേയ് ഒന്നിനാണ് താൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ആറ് പതിറ്റാണ്ട് കാലം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു.
രാജ്യസഭയിൽ മൂന്ന് വർഷത്തെ കാലാവധിയുണ്ടെന്നും ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പവാർ പറഞ്ഞു. എൻസിപി രൂപീകരിച്ചത് മുതൽ പാർട്ടിയുടെ പരമോന്നത നേതാവായി തുടരുകയായിരുന്നു ശരദ് പവാർ. എന്നാൽ പൊതുജീവിതം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശരദ് പവാർ ഒഴിയുന്നതോടെ എൻസിപിയുടെ തലപ്പത്തേക്ക് ആര് വരുമെന്ന ചോദ്യം ബലപ്പെട്ടു. അജിത് പവാറോ മകൾ സുപ്രിയ സുലെയോ രണ്ടില്‍ ഒരാള്‍ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
എൻസിപിയിൽ അടുത്ത നേതാവാരെന്നും തലമുറ മാറ്റം സംബന്ധിച്ചും ചോദ്യങ്ങൾ ഉണ്ടായിരുന്നു. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലേ അടക്കം നേതൃസ്ഥാനത്തേക്ക് ഉയർന്നുവരുമെന്നാണ് കരുതപ്പെടുന്നത്. എപ്പോൾ ഈ തീരുമാനം ഉണ്ടാകുമെന്നത് വ്യക്തമല്ല. സുപ്രിയ ആണോ താനാണോ അധ്യക്ഷസ്ഥാനത്തേക്ക് എന്ന് കമ്മിറ്റി തീരുമാനിക്കും എന്ന പ്രതികരണവുമായി അജിത് പവാർ രംഗത്തെത്തി.
എന്നാൽ, തീരുമാനം പിൻവലിക്കണമെന്ന് പാർട്ടി പ്രവർത്തകരും നേതാക്കളും ആവശ്യപ്പെട്ടു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ വേദി വിടില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. തീരുമാനം പിൻവലിക്കണമെന്ന് വൈകാരികമായി പവാറിനോട് ആവശ്യപ്പെട്ട് നേതാക്കൾ പലരും രംഗത്ത് വന്നു. ജയന്ത് പാട്ടീലാകട്ടെ, സങ്കടം സഹിക്കാനാവാതെ ശരദ് പവാറിന് മുന്നിൽ തന്നെ പൊട്ടിക്കരഞ്ഞു. എന്നാൽ പവാർ തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്.
പാർട്ടിയുടെ ഭാവി പദ്ധതികളെക്കുറിച്ച് തീരുമാനിക്കാൻ വേണ്ടി മുതിർന്ന പാർട്ടി നേതാക്കളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പാനലും പവാർ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സർക്കാർ രൂപവത്കരിക്കുന്നതിൽ പവാറിന് നിർണായക പങ്കുണ്ട്. 1999ലാണ് എൻസിപി രൂപവത്കരിക്കുന്നത്. അന്ന് മുതൽ ശരത് പവാറായിരുന്നു അദ്ധ്യക്ഷ സ്ഥാനം വഹിച്ചിരുന്നത്. ആരുമായും ആലോചിക്കാതെയാണ് പവാര്‍ രാജി പ്രഖ്യാപിച്ചതെന്ന് മുതിർന്ന എൻസിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
അടുത്തിടെ പാർട്ടി പിളർപ്പിലേക്കെന്ന വാർത്ത തള്ളി അജിത് പവാർ രംഗത്തെത്തിയിരുന്നു. മാദ്ധ്യമങ്ങളിൽ മാത്രമാണ് പിളർപ്പെന്നും യഥാർത്ഥത്തിൽ അത്തരത്തിലൊരു നീക്കമില്ലെന്നുമാണ് നേരത്തെ അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായ പടിയിറക്കം. പുനെയിൽ സംഘടിപ്പിച്ച മഹാവികാസ് അഘാഡിയുടെ വിജയാമൃത് റാലിയിൽ പങ്കെടുക്കുന്നതിൽ നിന്ന് അജിത് പവാർ വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെയാണ് എൻസിപി പിളർപ്പിലേക്കെന്ന അഭ്യൂഹം ശക്തമായത്.
അടുത്ത 15 ദിവസത്തിനുള്ള രണ്ട് വലിയ രാഷ്ട്രീയ പൊട്ടിത്തെറികളുണ്ടാകുമെന്ന് രണ്ടാഴ്ചകൾക്ക് മുമ്പ് പവാറിന്റെ മകൾ സുപ്രിയ സുലെ പറഞ്ഞിരുന്നു. ഒരെണ്ണം ഡൽഹിയിലും മൊറ്റൊന്ന് മഹാരാഷ്ട്രയിലുമായിരിക്കുമെന്നാണ് എൻ.സി.പി. എം.പി. കൂടിയായ സുപ്രിയ നല്‍കിയ സൂചന. ഇതിന് പിന്നാലെയാണ് ഇപ്പോൾ പവാറിന്റെ രാജി.
അതേസമയം മുൻ ഉപമുഖ്യമന്ത്രിയും പവാറിന്റെ മരുമകനുമായ അജിത് പവാറിന് ബി.ജെ.പിയോടുള്ള ചായ്വാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ശരദ് പവാറിനെ പുറത്തേക്ക് നയിച്ചത് എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. അജിത് പവാർ ബി.ജെ.പിയിലേക്ക് പോയേക്കുമെന്നാണ് സൂചന. മുംബൈയിൽ വെച്ച് നടന്ന പാർട്ടി യോഗത്തില്‍ നിന്ന് കഴിഞ്ഞ മാസം അദ്ദേഹം വിട്ടു നിന്നതും അഭ്യൂഹങ്ങൾ ബലപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha
























