കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദ്ധാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദ്ധാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി താരതമ്യം ചെയ്ത് ബജ്‌രംഗ് ദളിനെ നിരോധിക്കുമെന്നാണ് പ്രകടന പത്രികയില്‍. ഹനുമാന്റെ നാട്ടില്‍ ആദരവ് അര്‍പ്പിക്കുന്നതിനായി താന്‍ എത്തിയപ്പോള്‍ 'ജയ് ബജ്‌രംഗ് ബലി' എന്ന് വിളിക്കുന്നവരെ തടയുന്നതിനുള്ള പ്രകടന പത്രികയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണെന്ന് മോഡി ആരോപിച്ചു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് കാലങ്ങളായി സ്വീകരിച്ചുവരുന്നത്. സര്‍ജിക്കല്‍ സ്‌െ്രെടക്കും എയര്‍ സ്‌െ്രെടക്കും നടത്തിയതിന് കോണ്‍ഗ്രസ് രാജ്യത്തെ പ്രതിരോധ സേനകളെ പരിഹസിച്ചു. കര്‍ണാടകയെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമായി മാറ്റുന്നതിനുള്ള പദ്ധതിയാണ് ബി ജെ പി പ്രകടന പത്രികയിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്നതെന്നും മോദി വ്യക്തമാക്കി.
ബംഗളൂരുവില്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ബജ്‌രംഗ് ദള്‍ നിരോധിക്കുമെന്ന പരാമര്‍ശം ഉള്‍പ്പെടുന്ന പ്രകടന പത്രിക പുറത്തിറക്കിയത്. കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
അതേസമയം, കോണ്‍ഗ്രസിന്റെ പ്രകടന പത്രിക വിവാദമായതോടെ കോണ്‍ഗ്രസ് ആസ്ഥാനത്തും പാര്‍ട്ടിയുടെ മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ബജ്‌രംഗ് ദളിന്റെ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്. ഇവിടെ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
നേരത്തെ ശ്രീരാമനെതിരെ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ 'ജയ് ബജ്‌രംഗ് ബലി' എന്ന് വിളിക്കുന്നവരെയും എതിര്‍ക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പൈതൃകത്തില്‍ കോണ്‍ഗ്രസിന് ഒരിക്കലും അഭിമാനമുണ്ടായിരുന്നില്ല.കോണ്‍ഗ്രസ് ഇവിടെ ജയിച്ചാല്‍ പി എഫ് ഐയുടെ നിരോധനം നീക്കും. സിദ്ധരാമയ്യ ഭരിച്ച കാലത്ത് അഴിമതി മാത്രമാണ് സംസ്ഥാനത്ത് നടന്നത്.
സാധാരണക്കാരുടെ വിശ്വാസം കോണ്‍ഗ്രസിന് നഷ്ടമായി. ഇപ്പോള്‍ വാഗ്ദ്ധാനങ്ങള്‍ നല്‍കാന്‍ മാത്രമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പട്ടിണി മാറ്റുമെന്ന് കോണ്‍ഗ്രസ് വാഗ്ദ്ധാനം നല്‍കിയെങ്കിലും ഇതുവരെ നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. പട്ടിണി മാറ്റാന്‍ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ സമ്പന്നരായി. കര്‍ണാടകയിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യം സാമൂഹിക നീതിയും സാമൂഹിക പുരോഗതിയുമാണ്. പാവപ്പെട്ടവരുടെ ഉന്നമനം, കര്‍ഷകരെ ശക്തിപ്പെടുത്തുക എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതീവശ്രദ്ധ പുലര്‍ത്തുകയാണെന്ന് മോഡി പറഞ്ഞു.
https://www.facebook.com/Malayalivartha
























