ശരത്പവാര്‍ ആഞ്ഞൊന്നു കുത്തി അമിത് ഷാ ദേ കിടക്കുന്നു. പി.സി.ചാക്കോ വഴി പാലമിടാന്‍ മോദിയും.

മഹാരാഷ്ട്രയില്‍ ശിവസേനയെ പിളര്‍ന്ന് അധികാരം ഉറപ്പിച്ചതു പോലെ എന്‍സിപിയെയും പിളര്‍ക്കാനുള്ള അമിത് ഷായുടെ ബു്ദ്ധിയും മോദിയുടെ ആത്മവിശ്വാസവും തകര്‍ക്കുന്നതായിരുന്നു എന്‍സിപി അധ്യക്ഷ പദവി ഒഴിഞ്ഞു കൊണ്ടുള്ള ശരത് പവാറിന്റെ പ്രഖ്യാപനം. പവാറിന്റെ പവറിന്റെ ചൂടുപിടിച്ച് നില്ക്കാമെന്ന് കരുതി കോണ്‍ഗ്രസിനെ ചീത്ത പറഞ്ഞിറങ്ങി പോയ പി.സി. ചാക്കോയുടെ ഗതിയാണ് ഏറെ വിചിത്രമായിരിക്കുന്നത്.
പവാറിനെ അനുനയിപ്പിച്ച് അധ്യ്ക്ഷ സ്ഥാനം ഏറ്റെടുപ്പിക്കുന്നതിനുള്ള സമിതിയില്‍ പി.സി.ചാക്കോയേയും അംഗമാക്കിയിരിക്കുകയാണ്. തടിക്കടിയില്‍ പെട്ട കുരങ്ങിന്റെ അവസ്ഥയിലാണിപ്പോള്‍ പി.സി. ചാക്കോ എത്തി നില്ക്കുന്നത്.
എന്‍സിപി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുളെ ഇക്കഴിഞ്ഞ ഏപ്രില്‍ 19ന് ഒരു പ്രഖ്യാപനം നടത്തി; അടുത്ത 15 ദിവസത്തിനുള്ളില്‍ രണ്ട് രാഷ്ട്രീയ ഭൂകമ്പങ്ങള്‍ സംഭവിക്കുമെന്നായിരുന്നു അത്. ഒന്ന് ഡല്‍ഹിയിലും മറ്റൊന്ന് മഹാരാഷ്ട്രയിലും എന്നും എടുത്തുപറഞ്ഞു. 'പ്രവചന'ത്തിന്റെ 13-ാം ദിവസമായ മേയ് 2ന് മഹാരാഷ്ട്രയില്‍ ഒരു രാഷ്ട്രീയ ഭൂകമ്പം സംഭവിച്ചു. എന്‍സിപി അധ്യക്ഷനും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവുമായ ശരദ് പവാര്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തുനിന്നു രാജിവയ്ക്കുന്നതായും ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും വ്യക്തമാക്കി നടത്തിയ പ്രഖ്യാപനമാണ് ആദ്യത്തെ ഭൂകമ്പം. 24 വര്‍ഷം പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തിരുന്ന പവാര്‍ പദവി ഒഴിയുന്നുവെന്ന് പ്രഖ്യാപിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.
സുപ്രിയയുടെ 'പ്രവചന'ത്തിനു പിന്നാലെ ശ്രദ്ധാകേന്ദ്രമായത് എന്‍സിപി നേതാവും ശരദ് പവാറിന്റെ അനന്തരവനുമായ അജിത് പവാറാണ്. നേരത്തേ ബിജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയ അജിത് വീണ്ടും ആ വഴി തിരഞ്ഞെടുക്കുമോ എന്ന അഭ്യൂഹങ്ങളായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍. 53ല്‍ 34 എംഎല്‍എമാരും ബിജെപിക്കു കൈകൊടുക്കാനുള്ള അജിത്തിന്റെ നീക്കത്തെ പിന്തുണച്ചിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രമുഖ നേതാക്കളായ പ്രഫുല്‍ പട്ടേല്‍, സുനില്‍ താത്കരെ, ചേതന്‍ ഭുജ്ബാല്‍, ധനഞ്ജയ് മുണ്ടെ തുടങ്ങിയവര്‍ അജിത് പവാറിന്റെ നീക്കങ്ങളെ പിന്തുണച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിച്ച 16 എംഎല്‍എമാരുടെ അയോഗ്യതയില്‍ സുപ്രീം കോടതി വിധി വരാനിരിക്കെയാണ് ഈ അഭ്യൂഹങ്ങള്‍ പടര്‍ന്നത്. ഏക്‌നാഥ് ഷിന്‍ഡെയെ താഴെയിറക്കാന്‍ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസും അജിത്തും കൈകോര്‍ക്കുന്നുവെന്നായിരുന്നു സൂചനകള്‍.
അടുത്തിടെ പാര്‍ട്ടിയുടെ യുവജനവിഭാഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ പവാര്‍ നടത്തിയ പരാമര്‍ശം രാഷ്ട്രീയ വിവാദമുയര്‍ത്തിയിരുന്നു. ''കൃത്യ സമയത്ത് റൊട്ടി തിരിച്ചിടണം, അല്ലെങ്കില്‍ അത് കയ്പ്പുള്ളതാകും'' - ഇതായിരുന്നു ആ പരാമര്‍ശം. ഇന്നത്തെ പവാറിന്റെ തീരുമാനം ഇതിനോടു ചേര്‍ത്തുവായിക്കാവുന്നതാണ്. അജിത് പവാറിന്റെ നീക്കങ്ങളെക്കുറിച്ചുള്ള സൂചനയാണ് ശരദ് പവാര്‍ നടത്തിയതെന്നായിരുന്നു അന്ന് വിലയിരുത്തപ്പെട്ടത്. ഇതിനോട് അജിത്തും പ്രതികരിച്ചിരുന്നു. പുതിയ മുഖങ്ങളെ മുന്നോട്ടു കൊണ്ടുവരികയെന്നത് എന്നും എന്‍സിപിയുടെ പാരമ്പര്യം ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അജിത് പവാറും അദ്ദേഹത്തിനൊപ്പമുള്ളവരും ബിജെപിയെ പിന്തുണച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ത്തന്നെ അതു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണപ്പിടിയില്‍നിന്നു രക്ഷപ്പെടാനുള്ള നീക്കമായിട്ടാണ് വിലയിരുത്തപ്പെട്ടത്. അജിത് പവാറും കുടുംബവും പ്രഫുല്‍ പട്ടേല്‍, ഹസന്‍ മുഷ്‌റീഫ് തുടങ്ങിയവരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണച്ചൂട് അറിഞ്ഞവരാണ്. എന്നാല്‍ ഷിന്‍ഡേ ശിവസേന പിളര്‍ത്തിയതുപോല എന്‍സിപി പിളര്‍ത്താന്‍ അജിത് പവാര്‍ തയാറായില്ല. ശരദ് പവാറിന്റെ പിന്തുണയില്ലാതെ പോയാല്‍ പച്ച തൊടില്ലെന്ന ചിന്ത പല എംഎല്‍എമാര്‍ക്കുമുണ്ട്.
മുന്‍പ് ശരദ് പവാറിന്റെ പിന്തുണയില്ലാതെ ബിജെപിക്കൊപ്പം പോയ അജിത് പവാര്‍ ഒടുക്കം തിരികെ വന്ന ചരിത്രവുമുണ്ട്. ഇത്തവണ 'റൊട്ടി തിരിച്ചിടാന്‍ ശരദ് പവാര്‍ ഒരുങ്ങുകയാണോ എന്നതാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നത്. സുപ്രിയ പറഞ്ഞതിന്റെ 13-ാം നാള്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ഭൂകമ്പം ഉണ്ടായപ്പോള്‍, ഇനി രണ്ടു ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്നത് എന്താകുമെന്ന് കാത്തിരിക്കുകയാണ് ഇന്ത്യന്‍ രാഷ്ട്രീയം.
അതേസമയം, രാജിതീരുമാനത്തില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ എന്‍സിപി നേതാക്കള്‍ ഒന്നടങ്കം ശ്രമിക്കുകയാണ്. സുപ്രിയ സുളെയെ വര്‍ക്കിങ് പ്രസിഡന്റ് ആക്കി ഒത്തുതീര്‍പ്പുകള്‍ക്കുള്ള സാധ്യത തള്ളാനാകില്ല.
അടുത്തവര്‍ഷം പൊതുതിരഞ്ഞെടുപ്പും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ്, പ്രതിപക്ഷനീക്കങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന നേതാവ് പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയുന്നത്. എന്‍സിപി നേതാക്കള്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. സഖ്യകക്ഷികളായ കോണ്‍ഗ്രസിലും ശിവസേനാ ഉദ്ധവ് പക്ഷത്തും മഹാ വികാസ് അഘാഡി എന്ന മുന്നണിയുടെ ഭാവി എന്താകുമെന്ന ആശങ്ക. ദേശീയതലത്തില്‍ ബിജെപിക്കെതിരെ സംഘടിക്കാനുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ നീക്കങ്ങളെയും 'ചാണക്യനായ' പവാറിന്റെ പിന്‍മാറ്റം ദുര്‍ബലമാക്കുമോ എന്ന ആശ്ങ്കയുമുണ്ട്. ഇതൊന്നുമല്ല , പവാറിന്റെ മരുമോനേയും കൂടെ നില്ക്കുന്നവരേയും നിലനിയ്ക്കു നിറുത്താനുള്ള ചാണക്യ തന്ത്രമാണീ രാജിയെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്കുന്ന സൂചന.
https://www.facebook.com/Malayalivartha
























