തലസ്ഥാന നഗരിയിലെ അതിസുരക്ഷാ മേഖലയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം... ബന്ധുവിന് ഗുരുതര പരുക്ക്

തലസ്ഥാന നഗരിയിലെ അതിസുരക്ഷാ മേഖലയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇടിയേറ്റു തെറിച്ച് കാറിനു മുകളില്‍ വീണ യുവാവുമായി വാഹനം മൂന്നു കിലോമീറ്ററോളം ദൂരം ഓടിയതായി വിവരമുണ്ട്.
ഇവിടെ ജ്വല്ലറി നടത്തുന്നയാളാണ് അപകടത്തില്‍ മരിച്ചതെന്ന് സൂചന. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധു കൂടിയായ ഇരുപതുകാരന്‍ മുകുളിനാണ് ഗുരുതരമായി പരുക്കേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. അപകടത്തിന് ഇടയാക്കിയ വാഹനത്തിന്റെ ഡ്രൈവറെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തതായാണ് വിവരം. അതേസമയം, ഇവരുടെ പേരുവിവരം പുറത്തു വിട്ടിട്ടില്ല.
കസ്തൂര്‍ബ ഗാന്ധി മാര്‍ഗിനും ടോള്‍സ്റ്റോയ് മാര്‍ഗിനും ഇടയിലാണ് അപകടം നടന്നത്. ഇരുചക്ര വാഹനത്തില്‍ വരികയായിരുന്ന ബന്ധുക്കളായ യുവാക്കളെ അമിത വേഗത്തില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























