ജമ്മു കശ്മീരിലെ കുപ് വാരയില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു... പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കശ്മീരിലെ കുപ് വാരയില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. കുപ് വാര ജില്ലയിലെ പിച്ച്നാഡ് മച്ചില്‍ ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരരെ സൈന്യവും കുപ് വാര പൊലീസുമാണ് നേരിട്ടത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. പ്രദേശം വളഞ്ഞ സൈന്യം ഭീകരരെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ ഷോപ്പിയാനില്‍ നിന്നും ലഷ്‌കര്‍ ഇ തോയ്ബ ഭീകരനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























