ഭര്‍ത്താവിനെ സാരി കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി... ഭാര്യയുടെ കാമുകന്‍ പിടിയില്‍

ഭര്‍ത്താവിനെ സാരി കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെ കാമുകന്‍ പിടിയില്‍. സംഭവത്തില്‍ ഭാര്യ പൂനംദേവിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ കൂട്ടുപ്രതിയായ ബീഹാര്‍ സ്വാപുര്‍ സ്വദേശി ജയ്പ്രകാശ് (27) ആണ് പിടിയിലായത്. ബീഹാറില്‍വച്ചാണ് ഇയാളെ പിടികൂടിയത്.
ജനുവരി മുപ്പത്തിയൊന്നിനാണ് കോട്ടയ്ക്കല്‍ റോഡിലെ യാറംപടി പി കെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി സന്‍ജിത് പസ്വാന്‍ (33) കൊല്ലപ്പെട്ടത്. പ്രതി കൃത്യം നടത്തുന്നതിന് തൊട്ടുമുമ്പ് ജയ്പ്രകാശിനെ ഫോണില്‍ വിളിച്ച് ദീര്‍ഘനേരം സംസാരിച്ചിരുന്നു.യുവതിയുടെ കോള്‍ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ബീഹാറിലെത്തിയെങ്കിലും ജയ്പ്രകാശിനെ പിടികൂടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇയാളുടെ ബന്ധുക്കളുടെ സഹായത്തോടെയാണ് കെണിയൊരുക്കിയത്. ജയ്പ്രകാശാണ് പ്രതിക്ക് അരുംകൊല നടത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























