റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ ഗുസ്തിതാരങ്ങള്‍ സമരം ചെയ്യുന്ന ജന്തര്‍ മന്തറില്‍ സംഘര്‍ഷം.... പൊലീസും ഗുസ്തി താരങ്ങളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്, സമരവേദിയിലേക്ക് കിടക്കകള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ അവസാനിച്ചത്, മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്

റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ നടപടിയാവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം നടത്തിവരുന്ന ഗുസ്തി താരങ്ങളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. രണ്ട് ഗുസ്തി താരങ്ങളുടെ തലയ്ക്ക് പരിക്കേറ്റു. ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. സോമനാഥ് ഭാരതിയടക്കം മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ് .
പോലീസ് ഉദ്യോഗസ്ഥര്‍ മദ്യലഹരിയില്‍ പ്രതിഷേധത്തിലുള്ള വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങളെ ആക്രമിച്ചെന്ന് സമരക്കാര്‍ ആരോപിക്കുന്നു. എന്നാല്‍, അനുവാദമില്ലാതെ സമരപ്പന്തലില്‍ പുതപ്പും കിടക്കകളുമെത്തിച്ച സോമനാഥ് ഭാരതിയടക്കമുള്ള ആം ആദ്മി നേതാക്കളെ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
കിടക്കകളെക്കുറിച്ച് ചോദിച്ചപ്പോള്‍ സോമനാഥ് ഭാരതിക്കൊപ്പമുണ്ടായിരുന്ന അനുയായികള്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് ഡി.സി.പി. പ്രണവ് തയാല്‍ അറിയിച്ചു. തങ്ങള്‍ക്ക് രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും പിന്തുണ ആവശ്യമുണ്ടെന്ന് ബംജ്റംഗ് പൂനിയ പറഞ്ഞു. പോലീസ് തങ്ങള്‍ക്കെതിരെ ബലം പ്രയോഗിക്കുകയാണ്. വനിതാ താരങ്ങളെ അധിക്ഷേപിക്കുന്നു. എന്നാല്‍, അവര്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും ബജ്റംഗ് പൂനിയ ആരോപിക്കുകയുണ്ടായി.
"
https://www.facebook.com/Malayalivartha
























