ഡല്‍ഹിയില്‍ ചേരി ഒഴിപ്പിക്കുന്നതിന്റെ ഇടയില്‍ ഒരു കുട്ടി മരണപ്പെട്ടു

ഡല്‍ഹി റയില്‍വേ പുറമ്പോക്കിലെ അനധികൃത ചേരി പൊളിച്ചുമാറ്റുന്നതിനിടെ ഒരു കുട്ടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷക്കൂര്‍ ബസ്തി പ്രദേശത്തെ ചേരിയാണ് റെയില്‍വേ പോലീസ് ഒഴിപ്പിച്ചത്. 500 ഓളം കുടിലുകളാണ് ഇവിടെ നിന്നും പൊളിച്ചു മാറ്റിയത്.
ഒഴിപ്പിക്കുന്നതിനെക്കുറിച്ച് ഒരറിയിപ്പും ലഭിച്ചിരുന്നില്ലെന്നും മുന്‍ കൂര്‍ നോട്ടീസില്ലാതെയാണ് വീടുകള്‍ പൊളിച്ചതെന്നും ചേരി നിവാസികള്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ നിരവധി നോട്ടീസുകള്‍ നല്‍കിയിരുന്നുവെന്നും പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ നിര്‍മിക്കാനാണ് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിച്ചതെന്നും, കുട്ടി മരിച്ചത് ഇന്ന് രാവിലെ 10 മണിക്കാണെന്നും ഇതും ഒഴിപ്പിക്കലുമായി ബന്ധമില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























