എന്‍സിപി അദ്ധ്യക്ഷ സ്ഥാനത്ത് ശരദ് പവാര്‍ തന്നെ തുടരും...

എന്‍സിപിയെ ഞെട്ടിപ്പിച്ച ഒരു സംഭവമായിരുന്നു എന്‍സിപി മുതിര്‍ന്ന നേതാവായ ശരദ് പവാറിന്റെ രാജി പ്രഖ്യാപനം. എന്നാല്‍ അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്ത് വിരമിക്കുന്നു എന്ന തീരുമാനം പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ ഐകകണ്‌ഠേനെ എതിര്‍ത്തിരുന്നു. ശരദ് പവാറിന്റെ രാജി തള്ളുന്നതായും അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും മുംബയിലെ പാര്‍ട്ടി ആസ്ഥാനത്ത് ഇന്ന് ചേര്‍ന്ന യോഗത്തില്‍ പ്രമേയം പാസാക്കിയിരുന്നു. ശരദ് പവാര്‍ തന്നെ എന്‍സിപിയെ മുന്നില്‍ നിന്ന് നയിക്കണമെന്നായിരുന്നു മറ്റ് പ്രതിപക്ഷ നേതാക്കളും അറിയിച്ചിരുന്നത്. പാര്‍ട്ടി ഒന്നടങ്കം തനിക്കായി വാദിക്കുന്ന സാഹചര്യത്തില്‍ ശരദ് പവാര്‍ നിലപാട് മയപ്പെടുത്തുകയായിരുന്നു.
മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍ പവാറിന് നിര്‍ണായക പങ്കുണ്ട്. 1999ലാണ് എന്‍സിപി രൂപവത്കരിക്കുന്നത്. അന്ന് മുതല്‍ ശരത് പവാറായിരുന്നു അദ്ധ്യക്ഷ സ്ഥാനം വഹിച്ചിരുന്നത്.
കഴിഞ്ഞ ദിവസം മുംബയില്‍ നടന്ന ആത്മകഥയുടെ രണ്ടാം പതിപ്പിന്റെ പ്രകാശന ചടങ്ങിലാണ് ശരത് പവാര്‍ രാജി പ്രഖ്യാപനം നടത്തിയത്. അജിത് പവാര്‍ എന്‍സിപി അടങ്ങുന്ന പ്രതിപക്ഷ മുന്നണി വിട്ട് ബിജെപിയ്ക്ക് െൈകാടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലായിരുന്നു അപ്രതീക്ഷ പ്രഖ്യാപനമുണ്ടായത്.
ആരുമായും ആലോചിക്കാതെയാണ് പവാര്‍ രാജി പ്രഖ്യാപിച്ചതെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. അതോടെ എന്‍സിപിയില്‍ തലമുറ മാറ്റമുണ്ടാകുമെന്നും മകള്‍ സുപ്രിയ സുലെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നു. എന്നാല്‍ എന്‍സിപി നേതാക്കളും പ്രവര്‍ത്തകരും തുടക്കത്തിലെ തന്നെ ശരത് പവാറിന്റെ രാജിയെ പിന്തുണയ്ക്കാന്‍ കൂട്ടാക്കിയില്ല.
https://www.facebook.com/Malayalivartha























