കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്... പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്ന് ബെംഗളൂരു നഗരത്തില്‍ നടത്തും...

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്... പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്ന് ബെംഗളൂരു നഗരത്തില്‍ നടത്തും. ഇന്ന് ജെപി നഗര്‍ മുതല്‍ മല്ലേശ്വരം വരെയാണിത്. നീറ്റ് പ്രവേശന പരീക്ഷ നടക്കുന്നതിനാല്‍ നാളത്തെ റോഡ് ഷോ ഒരു മണിക്കൂറായി കുറച്ചിട്ടുണ്ട്.
ഗതാഗത നിയന്ത്രണം പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികളെ വലയ്ക്കുമെന്ന വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് സമയം കുറച്ചത്. ഇന്ന് മാത്രം 35 കിലോമീറ്റര്‍ നടത്താനിരുന്ന റോഡ് ഷോയാണ് 2 ദിവസങ്ങളിലാക്കി പുനഃക്രമീകരിച്ചത്. തുമക്കൂരുവില്‍ ഇന്നലെ റോഡ് ഷോയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ബെള്ളാരിയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയും ചെയ്തു.
അതേസമയം കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഒരേ വേദിയില്‍. ഹുബ്ബള്ളിയില്‍ വൈകുന്നേരം നടക്കുന്ന സമ്മേളനത്തിലാണു പങ്കെടുക്കുക. ഹുബ്ലിധാര്‍വാഡ് സെന്‍ട്രലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുന്‍ മുഖ്യമന്ത്രി കൂടിയായ ജഗദീഷ് ഷെട്ടറാണ്. സംസ്ഥാനത്ത് സോണിയ പങ്കെടുക്കുന്ന ഏക തിരഞ്ഞെടുപ്പു യോഗവുമാണിത്.
https://www.facebook.com/Malayalivartha























