പൂഞ്ചില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷന്‍ ത്രിനെത്ര' വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജമ്മുകാശ്മീരിലേക്ക്

പൂഞ്ചില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷന്‍ ത്രിനെത്ര' വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കശ്മീരിലേക്ക്.
കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ രാജ്‌നാഥ് സിംഗിനെ അനുഗമിക്കുകയും ചെയ്യും. ഓപ്പറേഷന്‍ ത്രിനേത്ര വിലയിരുത്താനായി നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ഉപേന്ദ്ര ദ്വിവേദി രജൗരിയില്‍ എത്തിയിരുന്നു. ഇദ്ദഹേം ഏറ്റുമുട്ടല്‍ നടക്കുന്ന കാണ്ടി വനമേഖലയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെയും കശ്മീരിലെത്തുന്നത്.
അതിനിടെ ഇന്ത്യന്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു എന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. നിരവധി വെടിക്കൊപ്പുകളും കണ്ടെടുത്തതായും ഓപ്പറേഷന്‍ തുടരുന്നെന്നും സൈന്യം അറിയിച്ചു. രക്ഷപ്പെടാനായി ശ്രമിച്ച ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ട്. മേഖലയില്‍ പരസ്പരം വെടിവയ്പ്പ് തുടരുന്നു.
"
https://www.facebook.com/Malayalivartha























