ജമ്മു കശ്മീരിലെ രജൗരി സെക്ടറില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; ഒരു ഭീകരനെ വധിച്ചു; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കാശ്മീരിലേക്ക് പുറപ്പെട്ടു; സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്താനായിട്ടാണ് സന്ദർശനം

ജമ്മു കശ്മീരിലെ രജൗരി സെക്ടറില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായിരുന്നു. അഞ്ച് ഇന്ത്യന്‍ സൈനികര്‍ കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ചിരുന്നു . ഇപ്പോൾ ഇതാ അതിനിർണായകമായ വിവരമാണ് പുറത്ത് വരുന്നത്. രജൗരിയിൽ സൈന്യങ്ങളെ അതിശക്തമായ രീതിയിൽ തിരിച്ചടി നടത്തിയിരിക്കുകയാണ്. അവിടെ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരിക്കുകയാണ്.
മാത്രമല്ല പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കാശ്മീരിലേക്ക് കുതിക്കുകയാണ്. സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്താനായിട്ടാണ് അദ്ദേഹം കാശ്മീരിലേക്ക് പോകുന്നത്. കര സേന മേധാവി ജനറൽ മനോജ് പാണ്ഡെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനൊപ്പം ഉണ്ടാകും. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിലെത്തിച്ചു . പക്ഷേ ഇവരില്‍ മൂന്ന് പേരും വൈകീട്ടോടെ വീരമൃത്യു വരിച്ചിരുന്നു .
വനത്തിനകത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ തീവ്രവാദികൾ സ്‌ഫോടക വസ്തുക്കള്‍ സൈന്യത്തിന് നേര്‍ക്ക് എറിഞ്ഞു. സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ടു സൈനികര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റവരെ ഉദ്ദംപൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ ഡിജിപിയും എഡിജിപിയും കന്തി വനമേഖലയിലേക്ക് തിരിച്ചിരുന്നു.
https://www.facebook.com/Malayalivartha























