കേരളം തേങ്ങലടക്കി കാത്തിരിക്കുന്നു പറുദീസ തേടി പോയവര്‍ക്കായി. കേരള സ്റ്റോറി പറയാന്‍ ബാക്കി വെച്ചത്....

വിവാദങ്ങളും വര്‍ഗ്ഗീയതയും കൂട്ടിക്കുഴച്ചിട്ട ഹിന്ദി ചിത്രം 'ദ് കേരള സ്റ്റോറി' ഇന്ന് കേരളത്തിലെ തിയേറ്ററുകളിലെത്തുകയാണ്. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. കേരള സ്‌ററോറി ജെ എന്‍യു ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബിജെപിയുടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ കേരളത്തിന്റെ പേരില്‍ സിനിമ തയ്യാറാക്കിയതെന്നാണ് പ്രധാന ആരോപണം. ഇടതുപക്ഷ സംഘടനകളും, കോണ്‍ഗ്രസും, മുസ്ലീംലീഗും സംഘപരിവാര്‍ അജന്‍ഡ തന്നെയാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന വാശിയിലാണ് ബിജെപി സംഘടനകള്‍ . രൂക്ഷമായ പ്രതിഷേധങ്ങളും വിവാദങ്ങളും കത്തിനില്ക്കുന്ന സാഹചര്യത്തിലേയ്ക്കാണ് സിനിമ കേരളത്തിലെത്തുന്നതും. ഇത് എന്റെ കേരളത്തിന്റെ കഥയല്ലെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ ക്യാമ്പയിനും ആരംഭിച്ചിരിക്കുകയാണ്.
ഐഎസ് റിക്രൂട്ട്മെന്റിനായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന കേരളത്തിലെ നാല് സ്ത്രീകളെ പിന്തുടരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ ശര്‍മ, യോഗിത ബിഹാനി, സോണിയ ബാലാനി,സിദ്ധി ഇദ്‌നാനി എന്നിവരാണ് അഭിനേതാക്കള്‍. ട്രെയിലര്‍ പുറത്തിറങ്ങിയതിനു പിന്നാലെ കേരളത്തിലെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റ് നേതാക്കളും ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.
മതപരിവര്‍ത്തനത്തിന് വിധേയമായി രാജ്യം വിട്ട് ഐ എസില്‍ ചേര്‍ന്ന നാലു സ്ത്രീകളുടെ കഥയാണ് കേരള സ്‌റ്‌റോറി പറയുന്നത്. അതിനെ മുപ്പത്തി രണ്ടായിരമായും ഏറ്റവും ഒടുവില്‍ മൂന്നു സ്ത്രീകളായും ചുരുങ്ങിയതിന്റെ വിവാദങ്ങളാണ് കേരളത്തില്‍ നടന്നു കൊണ്ടിരുന്നത്. കേരള സ്റ്റോറിയിലൂടെ പറയുന്നത് മതംമാറ്റി ഐ എസില്‍ എത്തിയവരുടെ വിവരങ്ങള്‍ തന്നെയാണ്. പുതുതലമുറയ്ക്ക് അത് അറിയാനുള്ള അവസരം നിഷേധിക്കുന്നത് ഉചിതമാണോയെന്ന കാര്യം വിവാദത്തിലേര്‍പ്പെട്ടിരിക്കുന്നത് നല്ലതായിരിക്കും.
കേരളത്തില്‍നിന്നും കാണാതായ സ്ത്രീകളെ മത പരിവര്‍ത്തനം നടത്തി ഐ.എസില്‍ ചേര്‍ക്കുന്നതു ഇതിവൃത്തമായ 'ദി കേരള സ്റ്റോറി'യെ ചൊല്ലിയുള്ള വിവാദങ്ങള്‍ കനക്കുമ്പോള്‍ തന്നെ കേരളത്തില്‍നിന്നും ഐ.എസില്‍ പോയവരെ കുറിച്ചുള്ള ചര്‍ച്ചകളും വ്യാപകമാണ്. കേരളത്തില്‍നിന്നും ഇതുവരെ ഐ.എസിലേക്കുപോയത് 102പേരാണെന്നാണ് കേരളാപൊലീസിന്റെ രേഖകളിലുള്ളതെന്ന് അറിയുന്നു.
കേന്ദ്ര ഏജന്‍സികള്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം അതാത് വ്യക്തികളുടെ വീടകളിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തും, അതുപോലെ യുവാക്കളെ കാണാനില്ലെന്ന് വീട്ടുകാര്‍ നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയും ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് കേരളാപൊലീസ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് തെയ്യാറാക്കിയിട്ടുള്ളത്. ഈ 102പേരുടേയും പൂര്‍ണ വിവരങ്ങള്‍ അതതാത് ജില്ലകളിലെ സ്‌പെഷ്യല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് ഓഫീസുകളില്‍ സൂക്ഷിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍പേര്‍ പോയിട്ടുള്ളതെന്നാണ് വിവരം.
39പേര്‍ കണ്ണൂരില്‍നിന്നും, 18പേര്‍ കാസര്‍കോട് നിന്നും ഒമ്പതുപേര്‍ വീതം കോഴിക്കോടുനിന്നും മലപ്പുറത്തുനിന്നും പോയെന്നാണ് കണക്ക്. ഈ ജില്ലകള്‍ക്കു പുറമെ പാലക്കാട്, എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍നിന്നും ആളുകള്‍പോയിട്ടുണ്ട്. അതേ സമയം ചില യുവക്കള്‍ക്കൊപ്പം പോയ ചില ഭാര്യമാരുടേയും ചെറിയ കുട്ടികളുടെ എണ്ണവും ഈ കണക്കില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍നിന്ന് ഐ.എസില്‍ പോയത് ഒമ്പത് യുവാക്കളാണെന്നും എന്നാല്‍ പോയെന്ന് സംശയിക്കുന്നവരുടെ എണ്ണം ഉള്‍പ്പെടെ 17പേരുടെ ലിസ്റ്റാണ് പൊലീസിന്റെ കയ്യിലുള്ളത് സമാനമായി നിലവിലെ എണ്ണത്തിന് പുറമെ സംശയിക്കുന്നവരുടെ ലിസ്റ്റ് മറ്റുജില്ലകളിലും സൂക്ഷിക്കുന്നുണ്ട്.
ഇവരുടെ വീടുകളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. പോയവരില്‍ ചിലര്‍ അവിടെവെച്ചു കൊല്ലപ്പെടുകയും ചെയ്തതായിട്ടുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. മലപ്പുറത്ത് നിന്നുള്ളവര്‍ ഗള്‍ഫ് രാജ്യങ്ങള്‍ വഴിയാണ് ഐ എസ് കേന്ദ്രത്തിലെത്തിയതെന്ന വിവരമാണ് പോലീസിനുള്ളത്. സമയം സംസ്ഥാന സര്‍ക്കാറിന്റെ രേഖകള്‍ പ്രകാരം അഞ്ചുപേരാണ് മതംമാറിപോയതായി പറയുന്നത്. നിമിഷ പേരുമാറ്റി ഫാത്തിമയായും, സോണിയ- ആയിഷയായും, മെറിന്‍- മറിയവുമായി മതംമാറി ഐ.എസിലെത്തി. ഇവര്‍ക്കുപുറമെ സഹോദരങ്ങളായ ബെക്‌സണ്‍-ഈസയായും, ബെസ്റ്റിന്‍- യഹിയയായും മുസ്ലിം മതം സ്വീകരിച്ച് ഐ.എസില്‍ പോയി. മൂന്നു സ്ത്രീകളും, രണ്ടു പുരുഷന്മാരും ഇത്തരത്തില്‍ മതംമാറിപോയവരാണെന്നാണ് സര്‍ക്കാര്‍ കണക്ക്.
ഐ.എസില്‍ ചേര്‍ന്ന തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ സഹപാഠിയായിരുന്നു ഇജാസിന്റെ ഭാര്യ റഫീല. പാലക്കാട് യാക്കര സ്വദേശിയായ ബെക്‌സണ്‍ എന്ന ഈസയുടെ ഭാര്യയാണ് നിമിഷ ഫാത്തിമ. ബെക്‌സണിന്റെ സഹോദരന്‍ ബെസ്റ്റിന്‍ എന്ന യഹിയ, ഭാര്യ മെറിന്‍ മറിയം എന്നിവരും ഇവര്‍പോയ സംഘത്തിലുണ്ടായിരുന്നു. ഇതിനിടെ അഫ്ഗാനിലെ ഐ.എസ് ക്യാമ്പില്‍ വച്ച് നിമിഷ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു. ഇതിനുശേഷം നിമിഷ ഫാത്തിമയുടെ നിര്‍ണ്ണായക വീഡിയോയും ദേശീയ മാധ്യമം പുറത്തുവിട്ടിരുന്നു. മതം മാറിയ ശേഷം ദുബായ് വഴിയാണ് താനും ഭര്‍ത്താവും അഫ്ഗാനില്‍ എത്തിയതെന്നും, തങ്ങളെ അതിന് സഹായിച്ചത് ഒരു പാക്കിസ്ഥാനി സ്ത്രീ ആണെന്നും നിമിഷ ഫാത്തിമ വീഡിയോയില്‍ പറഞ്ഞിരുന്നു.
നിലവില്‍ അഫ്ഗാന്‍ സേനയുടെ തടവില്‍ ആണിവരെന്നാണ് റിപ്പോര്‍ട്ട്. തന്റെ നാട് അഫ്ഗാന്‍ അല്ലെന്നും പറ്റുമെങ്കില്‍ ഇന്ത്യയില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നു എന്നും ഫാത്തിമ പറയുന്ന വീഡിയോയും അടുത്തിടെ പുറത്തുവന്നു. ഐസിസില്‍ ചേര്‍ന്ന് ജിഹാദ് നടത്തുന്നതിന് വേണ്ടി മതം മാറുന്നതിനു മുന്‍പ് ഫാത്തിമ എന്ന താന്‍ ഹിന്ദു ആയിരുന്നുവെന്നും തന്റെ പേര് നിമിഷ എന്നായിരുന്നു എന്നും ഭര്‍ത്താവ് ക്രിസ്ത്യന്‍ മത വിശ്വാസി ആയിരുന്നു എന്നും പിന്നീട് ഇയാളും മതം മാറി മുസ്ലിം ആകുകയായിരുന്നു എന്നും ഇവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു .അഭിമുഖത്തില്‍ നിമിഷ ഫാത്തിമക്കൊപ്പം കുഞ്ഞും ഉണ്ട്. തന്റെ അമ്മക്ക് തന്നെ കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്നും തനിക്കും അമ്മയെ കാണാന്‍ വളരെയേറെ ആഗ്രഹമുണ്ടെന്നും വീഡിയോയില്‍ നിമിഷ ഫാത്തിമ പറഞ്ഞിരുന്നു.
മകളെ നാട്ടിലെത്തിക്കാന്‍ ഇടപെടലുണ്ടാകണമെന്നാഭ്യര്‍ഥിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ അപേക്ഷയുമായും ബിന്ദു എത്തിയിരുന്നു. സാധാരണ കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് എങ്ങനെ ഈ അവസ്ഥ ഉണ്ടായെന്നു പുറത്തുവരണമെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അവളെ നാട്ടിലെത്തിക്കണമെന്നാണ് ബിന്ദുവിന്റെ ആവശ്യം. നിമിഷ നാട്ടിലെത്തിയാലേ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വിവരം ലഭിക്കൂ. ഇന്ത്യന്‍ സര്‍ക്കാരിലും നിയമത്തിലും വിശ്വാസമുണ്ട്. വിചാരണ ഇന്ത്യയില്‍ ആയാലേ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ദുഷ്ടശക്തികളെ അറിയാന്‍ കഴിയൂ. ഇനി ഒരു പെണ്‍കുട്ടിക്കും ഈ അവസ്ഥ വരരുത്. നിമിഷയ്ക്ക് നാട്ടിലേക്കു വരാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരം കൊടുക്കണം.
നിയമപ്രകാരമുള്ള നടപടികള്‍ നേരിടാന്‍ തയാറാണെന്നുമാണ് വിഷയത്തില്‍ ബിന്ദുവിന്റെ പ്രതികരണം. നിമിഷ ഫാത്തിമയുടെ അമ്മ പറയുന്നതു പോലെ കേരള സ്‌റ്റോറിയില്‍ ഐ എസില്‍ ചേര്‍ക്കപ്പെട്ടവരുടെ ജീവിതമുണ്ടെങ്കില്‍ അത് വെളിച്ചത്തു വരേണ്ടതല്ലേയെന്ന ചോദ്യം സ്വാഭാവികമാണ്. കാരണം ഇനിയും നിമിഷ ഫാത്തിമമാര്‍ ഉ്ണ്ടാകാന്‍ പാടില്ലായെന്ന് തീരുമാനിമെടുക്കാന്‍ സിനിമയെന്ന കലയ്ക്ക് ആകുമെങ്കില്‍ പിന്നെന്തിനാണീ വിവാദം.
അഫ്ഗാനില്‍ കീഴടങ്ങിയ ഐ.എസ്. സംഘത്തില്‍ രണ്ടു മലയാളി യുവതികളെ തിരിച്ചറിഞ്ഞെങ്കിലും എറണാകുളം സ്വദേശിനി മെറിന്‍ -മറിയത്തെ കുറിച്ചു വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. അഫ്ഗാനില്‍ സുരക്ഷ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന സോണിയയും ഉള്‍പ്പെട്ടതായാണ് ബന്ധുക്കളും എന്‍.ഐ.എയും തിരിച്ചറിഞ്ഞത്.
എന്നാല്‍ 2016-ല്‍ ഭര്‍ത്താവ് യഹിയക്കൊപ്പം ഐ.എസ്. ക്യാമ്പിലെത്തിയ മെറിന്‍ കീഴടങ്ങിയവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതു സംബന്ധിച്ച് വിവരമൊന്നുമില്ലായിരുന്നു. യഹിയ നേരത്തെ അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ജീവിച്ചിരിക്കുന്ന തെളിവുകളായാണ് ഐ എസില്‍ ചേര്‍ന്നവരുടെ ജീവിതം നമ്മുടെ മുന്നിലുള്ളത് . എന്നാല്‍ അതൊരു സിനിമ രൂപത്തിലാകുമ്പോള്‍ വര്‍ഗ്ഗീയത പടര്‍ത്തുന്നുവെന്ന പ്രചരണം സിനിമ കണ്ടവര്‍ നിഷേധിക്കുന്നുണ്ട്. ആവിഷ്‌കാര സ്വതന്ത്ര്യം എന്നത് തോന്ന്യാസത്തിനുള്ള ലൈസെന്‍സല്ലെന്ന വാദമെല്ലാം സിനിമ മലയാളികള്‍ കണ്ട് വിലയിരുത്തേണ്ടതാണ്. എന്നാല്‍ കേരള സ്‌റ്റോറി സിനിമ പറയുന്നതിനേക്കാള്‍ എത്രയോ മടങ്ങ് പെണ്‍കുട്ടികള്‍ കേരളത്തില്‍ നിന്നും ഐ എസില്‍ എത്തിക്കപ്പെട്ടിട്ടുണ്ടെന്ന വസ്തുത തള്ളിക്കളയാനാവില്ല.
https://www.facebook.com/Malayalivartha























