സ്വവര്‍ഗ രതി ഒരു വൈകല്യമെന്ന് ആര്‍ എസ് എസ് വനിതാ വിഭാഗത്തിന്റെ സര്‍വേ

സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കെ, രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ (ആര്‍എസ്‌എസ്) വനിതാ വിഭാഗത്തിന്റെ ഒരു സര്‍വ്വേ പുറത്തുവിട്ടു. സംവര്‍ധിനി ന്യാസ് നടത്തിയ സര്‍വേ പ്രകാരം, പല ഡോക്‌ടര്‍മാരും മെഡിക്കല്‍ പ്രൊഫഷണലുകളും സ്വവര്‍ഗരതി ഒരു "വൈകല്യം" ആണെന്ന് വിശ്വസിക്കുന്നു. സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയാല്‍ സമൂഹത്തില്‍ സ്വവര്‍ഗരതി ഇനിയും വര്‍ധിക്കുമെന്ന് ഡോക്‌ടര്‍മാര്‍ അഭിപ്രായപ്പെടുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
"ആധുനിക ശാസ്ത്രം മുതല്‍ ആയുര്‍വേദം വരെയുള്ള ചികിത്സയുടെ എട്ട് വ്യത്യസ്‌ത വിഭാഗങ്ങളില്‍ നിന്ന് രാജ്യത്തുടനീളം ശേഖരിച്ച 318 പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേയുടെ കണ്ടെത്തലുകള്‍" രാഷ്ട്ര സേവിക സമിതിയുടെ മുതിര്‍ന്ന പ്രവര്‍ത്തകനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. ആര്‍എസ്‌എസിന് സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഒരു വനിതാ സംഘടനയാണ് രാഷ്ട്ര സേവിക സമിതി.
ആധുനിക ശാസ്ത്രം മുതല്‍ ആയുര്‍വേദം വരെയുള്ള എട്ട് ചികിത്സാരീതികളില്‍ പ്രവര്‍ത്തിക്കുന്ന 318 പേരുടെ പ്രതികരണങ്ങളില്‍ നിന്നാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ആര്‍ എസ് എസിന്റെ വനിതാ സംഘടനയായ രാഷ്ട്ര സേവിക സമിതി വ്യക്തമാക്കുന്നു.സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം ഡോക്ടര്‍മാര്‍ സ്വവര്‍ഗാനുരാഗം രോഗാവസ്ഥയാണെന്ന് പ്രതികരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നത് സമൂഹത്തില്‍ ഇത്തരം രോഗികളെ ചികിത്സിച്ച് സാധാരണ നിലയില്‍ എത്തിക്കുന്നതിന് പകരം രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കും.
ഇത്തരം മാനസിക വിഭ്രാന്തി ഉള്ളവരെ സാധാരണ നിലയിലെത്തിക്കാനുള്ള മികച്ച രീതി കൗണ്‍സലിംഗ് ആണെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നതായി രാഷ്ട്ര സേവിക സമിതി വ്യക്തമാക്കുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിന് മുന്‍പായി സമൂഹത്തിന്റെ അഭിപ്രായം തേടണം.സ്വവര്‍ഗാനുരാഗികള്‍ക്ക് അവരുടെ കുട്ടികളെ മികച്ച രീതിയില്‍ വളര്‍ത്താന്‍ സാധിക്കില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 67 ശതമാനം ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നെന്ന് രാഷ്ട്ര സേവിക സമിതി പറയുന്നു.
https://www.facebook.com/Malayalivartha























