വിമാനത്തില്‍ യാത്രക്കാരിയെ തേള്‍ കുത്തി പിന്നെ സംഭവിച്ചത്

വിമാനത്തിൽ അപ്രതീക്ഷിത സംഭവം. എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയെ തേള്‍ കുത്തി. നാഗ്പൂരില്‍ നിന്ന് മുംബൈയിലേക്ക് പോവുന്ന എഐ 630 വിമാനത്തിലാണ് സംഭവം. ഏപ്രില്‍ 23നായിരുന്നു സംഭവം. ചികിത്സ തേടിയ യാത്രക്കാരി അപകടനില തരണം ചെയ്തതായി എയര്‍ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.
വിമാനം പറന്നുയര്‍ന്നതിന് ശേഷമാണ് യാത്രക്കാരിയെ തേള്‍ കുത്തിയത്. ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയെന്നും വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ വൈദ്യസഹായം നല്‍കിയെന്നും എയര്‍ ഇന്ത്യ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് വിമാനത്തില്‍ പൂര്‍ണമായ പരിശോധന നടത്തുകയും തേളിനെ കണ്ടെത്തുകയും ചെയ്തു. ഇതിന് ശേഷം ഫ്യുമിഗേഷന്‍ പോലുള്ള പ്രക്രിയകള്‍ ചെയ്തുവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
അപൂര്‍വ്വവും നിര്‍ഭാഗ്യകരവുമായ സംഭവമാണുണ്ടായതെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടിലും വേദനയിലും എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കോഴിക്കോട് നിന്ന് ദുബായ് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് പാമ്ബിനെ കണ്ടെത്തിയ സംഭവവും വാര്‍ത്തയായിരുന്നു.
https://www.facebook.com/Malayalivartha























