മലിനീകരണം കുറയ്ക്കാന്‍ എംപിമാര്‍ക്ക് മോഡിയുടെ വക ഇലക്ട്രിക് ബസുകള്‍

അന്തരീക്ഷ മലിനീകരണത്തില്‍ വലയുന്ന ഡല്‍ഹിയില്‍ സര്‍ക്കാര്‍തല പദ്ധതിയുമായി നരേന്ദ്ര മോഡി. തലസ്ഥാനത്ത് എംപിമാര്‍ക്ക് സഞ്ചരിക്കാനായി ഇലക് ട്രിക് ബസുകള്‍ നല്‍കിയാണ് മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയിലൂടെ മലിനീകരണം കുറയ്ക്കാനുദ്ദേശിക്കുന്നത്. ഐഎസ്ആര്‍ഒ സാറ്റലൈറ്റുകളുടെ പ്രക്ഷേപണത്തിനുപയോഗിക്കുന്ന ലിഥിയം കണങ്ങല്‍ തന്നെയാണ് ഇത്തരം ബസുകളിലും ഉഫയോഗിക്കുന്നത്.
ഇറക്കുമതി ചെയ്യാന്‍ 55 ലക്ഷത്തോളം രൂപ വരുന്ന ബാറ്ററികള്‍ വെറും 5 ലക്ഷം രൂപയ്ക്ക് തദ്ദേശീയമായി മറ്റ് വകുപ്പുകളും ചേര്‍ന്നാണിവ നിര്‍മ്മിച്ചത്. പേറ്റന്റ് രജിസ്‌ട്രേഷന്‍ കഴിഞ്ഞ ബസുകള്‍ വൈകാതെ പൊതു ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തും.
മുന്‍നിശ്ചയിച്ച പ്രകാരം ഈ മാസം 21ന് മോഡി ലോക്‌സഭ സ്പീക്കര്‍ സുമിത്രാ മഹാജന് വാഹനങ്ങള്‍ സമര്‍പ്പിക്കുമെന്ന് ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























