തോട്ടിലൂടെ നോട്ടുകെട്ടുകള്‍ ഒഴുകി വരുന്നത് കണ്ട് കനാലിലേക്ക് ചാടി പണം കൈക്കലാക്കി നാട്ടുകാർ: പോലീസ് എത്തിയപ്പോൾ വമ്പൻ ട്വിസ്റ്റ്

തോട്ടിലൂടെ നോട്ടുകെട്ടുകള്‍ ഒഴുകി വരുന്നത് കണ്ടതിനെ തുടര്‍ന്ന് മലിനജലത്തില്‍ തിരച്ചിലിനിറങ്ങി നാട്ടുകാര്‍. ബിഹാറിലെ സസാറമില്‍ ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. സസാറമിലെ പാലത്തിന് ചുവട്ടിലൂടെയൊഴുകുന്ന അഴുക്കുചാലിലാണ് പത്ത് രൂപയുടെയും നൂറുരൂപയുടെയും കെട്ടുകണക്കിന് പണം ഒഴുകി വരുന്നത് നാട്ടുകാര്‍ കണ്ടത്. ആദ്യം അമ്പരന്നെങ്കിലും ചിലര്‍ ഉടന്‍ തന്നെ കനാലിലേക്ക് ചാടി പണം കൈക്കലാക്കി.
ഇതോടെ ദുര്‍ഗന്ധം വമിക്കുന്നതൊന്നും കണക്കിലെടുക്കാതെ കേട്ടറിഞ്ഞെത്തിയവരെല്ലാം അഴുക്ക് ചാലിലിറങ്ങി. ആള്‍ക്കൂട്ടം ക്രമാതീതമായതോടെ പൊലീസെത്തിയാണ് പിരിച്ചുവിട്ടത്. പണം കിട്ടുമെന്ന പ്രതീക്ഷയില്‍ വെള്ളത്തിലിറങ്ങിയവരില്‍ ചെറുപ്പക്കാരുമുണ്ട്. വ്യാജനോട്ടുകളാണ് കണ്ടെത്തിയതെന്നും , ലഭിച്ചത് ശരിക്കുമുള്ള കറന്‍സിയാണെന്നും ആളുകള്‍ പറയുന്നു. പുലർച്ചെ വെള്ളക്കെട്ടിൽ നോട്ടുകെട്ടുകൾ പൊങ്ങിക്കിടക്കുന്നത് കണ്ടതോടെ ചുറ്റുമുള്ള ജനക്കൂട്ടം വെള്ളത്തിലിറങ്ങി നോട്ട് കെട്ടുകൾ കൊള്ളയടിക്കാൻ തുടങ്ങിയെന്ന് നാട്ടുകാർ പറഞ്ഞു.
താമസിയാതെ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടി. ഈ വിഷയത്തിൽ പ്രദേശത്തെ ജനങ്ങൾ പലതരത്തിലുള്ള ചർച്ചകളും നടത്തുന്നുണ്ട്. വിവരമറിഞ്ഞ് മുഫാസിൽ പോലീസ് സ്റ്റേഷനിലെ പോലീസും സ്ഥലത്തെത്തുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും വിശദമായ അന്വേഷത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ പ്രതികരിക്കാനാകൂ എന്നാണ് പൊലീസിന്റെ നിലപാട്.
https://www.facebook.com/Malayalivartha























